Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 12:00 AM GMT Updated On
date_range 4 Jun 2022 12:00 AM GMTക്ഷീരമേഖലയില്‍ വിപ്ലവം സൃഷ്ടിക്കും -മന്ത്രി ജെ. ചിഞ്ചുറാണി
text_fieldsbookmark_border
അടൂർ: ക്ഷീര വികസനമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീരമേഖലയിലും, അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന കര്‍ഷകരെ ഒരുമിപ്പിച്ച് ഗ്രൂപ്പുകളാക്കി രൂപവത്കരിച്ച ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മലബാര്‍, എറണാകുളം മേഖലകളില്‍ പാലുൽപാദനത്തിന്റെ കാര്യത്തില്‍ ഏറെ ദൂരം മുന്നേറി. തിരുവനന്തപുരത്തെയും ആ രീതിയിലേക്ക് കൊണ്ടെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. കന്നുകാലികളുടെ ചികിത്സക്ക് ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഒരു കോടി രൂപ മുതല്‍ മുടക്കി ടെലിവെറ്റിനറി യൂനിറ്റുകള്‍ ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ് -സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡയറി ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രാംഗോപാല്‍ സെമിനാര്‍ അവതരിപ്പിച്ചു. കേരളക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി. ഉണ്ണികൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.തുളസീധരന്‍ പിള്ള, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി, കൗണ്‍സിലര്‍ കെ.മഹേഷ് കുമാര്‍, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍, ക്ഷീരവികസനവകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, ബോര്‍ഡ് ഡയറക്ടര്‍ ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ---------- ഫോട്ടോ PTL 12 CHINCHU ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story