Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുത്തൂർക്കടവ് പാലം:...

പുത്തൂർക്കടവ് പാലം: പാറ പരിശോധന പൂർത്തിയായി

text_fields
bookmark_border
പുത്തൂർക്കടവ് പാലം: പാറ പരിശോധന പൂർത്തിയായി
cancel
മല്ലപ്പള്ളി: പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെ നിർമിക്കുന്ന പുത്തൂർക്കടവ് - മറ്റക്കാട്ടുകടവ് പാലത്തിന്റെ പൈലിങ് നടത്താൻ പാറയുടെ സാന്നിധ്യം കണ്ടെത്തുന്ന പരിശോധന പൂർത്തിയായി. കോട്ടാങ്ങൽ കരയിൽ ഒരിടത്തും വെള്ളാവൂർ കരയിൽ ആറ്റിൽ രണ്ടിടത്തുമാണ് പാറ സാന്നിധ്യ പരിശോധന നടത്തിയത്. അഞ്ച് ഇടങ്ങളിൽ 10 മുതൽ 17 മീറ്റർ വരെയാണ് തുരന്നത്. 17 മീറ്ററും ആറ്റിൽ 10 മീറ്റർ താഴ്ചയിലും തുരന്നാണ് പാറ കണ്ടെത്തിയത്. കഴിഞ്ഞ 23നാണ് ജോലികൾ ആരംഭിച്ചത്. സംസ്ഥാന ഗ്രാമവികസന വകുപ്പാണ് പാലം നിർമിക്കുന്നത്. 102 മീറ്റർ നീളവും 8.4 മീറ്റർ വിതിയുമുള്ള പാലത്തിന് നാല് സ്പാനുണ്ട്​. എട്ടു കോടി രൂപയാണ് നിർമാണച്ചെലവ് പ്രതിക്ഷിക്കുന്നത്. 60 ശതമാനം തുക കേന്ദ്ര സർക്കാറും 40 ശതമാനം സംസ്ഥാന സർക്കാറുമാണ് വഹിക്കുന്നത്. ------ . ഫോട്ടോ . പുത്തൂർക്കടവ് പാലത്തിന്റെ പൈലിങ് പാറ പരിശോധന കോട്ടാങ്ങൽ കരയിൽ പൂർത്തിയായപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story