Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോവിഡ് പ്രതിരോധ...

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കണം -ഡി.എം.ഒ

text_fields
bookmark_border
പത്തനംതിട്ട: കോവിഡ് വ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സുരക്ഷ മാര്‍ഗനിർദേശങ്ങള്‍ നല്‍കുകയും വ്യക്തി- പരിസര ശുചിത്വം ഉറപ്പാക്കണം. മഴക്കാല രോഗങ്ങളും കോവിഡുൾപ്പെടെ പകര്‍ച്ചവ്യാധികളും പിടിപെടാനുള്ള സാധ്യത പരിഗണിച്ച്​ മാസ്‌ക് ധരിക്കല്‍, കൈകള്‍ അണുമുക്തമാക്കല്‍, സാമൂഹിക അകലം പാലിക്കല്‍, ആരോഗ്യപരമായ ഭക്ഷണശീലങ്ങള്‍ എന്നിവ പാലിക്കണം. അര്‍ഹരായ എല്ലാവരും കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ------- കുട്ടികളുടെ വാക്സിനേഷന് വിമുഖത പാടില്ല: സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ 12 വയസ്സിന് മുകളിലെ കുട്ടികള്‍ക്ക് നിര്‍ബന്ധമായും കോവിഡ് വാക്സിന്‍ എടുക്കുന്നതിന്​ നടപടി രക്ഷിതാക്കളും അധ്യാപകരും സ്വീകരിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. 12 മുതല്‍ 14 വയസ്സ്​ വരെ കുട്ടികള്‍ക്ക് കോര്‍ബേ വാക്സും 15 മുതല്‍ 17 വയസ്സ്​ വരെയുള്ള കുട്ടികള്‍ക്ക് കോവാക്സിനുമാണ് നല്‍കുന്നത്. ഇനിയും വാക്‌സിനെടുക്കാത്ത കുട്ടികള്‍ രക്ഷിതാക്കളുടെയോ നോഡല്‍ അധ്യാപകരുടെയോ സാന്നിധ്യത്തില്‍ വാക്സിന്‍ സ്വീകരിക്കണം. ആരോഗ്യ വകുപ്പിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഏരിയയിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച്​ വരും ദിവസങ്ങളില്‍ കോവിഡ് വാക്സിനേഷ‍ൻെറ ബോധവത്​കരണ ക്ലാസുകള്‍ നടത്തുമെന്നും ഡി.എം.ഒ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story