Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:07 AM GMT Updated On
date_range 7 Jun 2022 12:07 AM GMTസ്‌കൂള്‍ ഉച്ചഭക്ഷണ ഗുണനിലവാരം പരിശോധിച്ചു
text_fieldsbookmark_border
വടശ്ശേരിക്കര: വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണം വൃത്തിയുള്ളതാണോ എന്ന് ഉറപ്പുവരുത്തേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണെന്ന് കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ പറഞ്ഞു. ആങ്ങമൂഴി ഗുരുകുലം യു.പി സ്‌കൂൾ എം.എൽ.എ സന്ദർശിച്ചു. കോന്നി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും ബന്ധപ്പെട്ട വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തും. മണ്ഡലത്തിലെ സ്‌കൂളുകള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. നാലാംക്ലാസ് വിദ്യാര്‍ഥിയായ മകന്‍ നൃപനോടും കൂട്ടുകാരോടും ഒപ്പമിരുന്ന് ഉച്ചഭക്ഷണംകഴിച്ച ശേഷമാണ് എം.എല്‍.എ മടങ്ങിയത്. സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് ജോബി ടി.ഈശോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എസ്. സുജ, പഞ്ചായത്ത് അംഗങ്ങളായ ശ്രീലജ അനില്‍, രാധ ശശി, പി.ആര്‍. പ്രമോദ്, എ.ഇ.ഒ ടി.എസ്. സന്തോഷ്കുമാര്‍, നൂണ്‍ മീല്‍ ഓഫിസര്‍ ശ്യാം കിഷോര്‍, പ്രധാനാധ്യാപിക ബിന്ദു ജി.പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. -- ഫോട്ടോ PTL 10 JANEESH സ്‌കൂള്‍ ഉച്ചഭക്ഷണത്തിൻെറ ഗുണനിലവാരം പരിശോധിക്കുന്നതിന് കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ ആങ്ങമൂഴി ഗുരുകുലം യു.പി സ്‌കൂളില്‍ എത്തിയപ്പോൾ --------- ചികിത്സസഹായം അനുവദിച്ചു പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ വടശ്ശേരിക്കര പഞ്ചായത്ത് മൂന്നാംവര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളിക്ക് തൊഴിലുറപ്പ് പ്രവൃത്തിക്കിടയിലുണ്ടായ അപകടത്തിന് ചികിത്സ ചെലവിനത്തില്‍ 27,090 രൂപ അനുവദിച്ചതായി ഓംബുഡ്സ്മാന്‍ അറിയിച്ചു. ---- സ്വയംതൊഴില്‍ പരിശീലനം പത്തനംതിട്ട: എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ മൊബൈല്‍ റിപ്പയറിങ് പരിശീലനം ആരംഭിക്കും. 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോൺ: 0468 2270244, 2270243.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story