Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷം

text_fields
bookmark_border
കോഴഞ്ചേരി: ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന വനമഹോത്സവ പരിപാടിയും പരിസ്ഥിതി ദിനാചരണവും പ്രസിഡന്‍റ്​ ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ പി.വി. അന്നമ്മ അധ്യക്ഷത വഹിച്ചു. വനംവകുപ്പ്​ റേഞ്ച് ഓഫിസര്‍ എ.എസ്. അശോക് മുഖ്യപ്രഭാഷണം നടത്തി. വിവിധ ഇനങ്ങളില്‍പെട്ട പതിനഞ്ചോളം ഫലവൃക്ഷത്തൈകള്‍ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നട്ടു. --------- പത്തനംതിട്ട: ഒരേയൊരു ഭൂമിയെ സംരക്ഷിക്കേണ്ടതി‍ൻെറ പ്രാധാന്യം മുന്‍നിര്‍ത്തി ജില്ല കൃഷി വിജ്ഞാന കേന്ദ്രം പരിസ്ഥിതി ദിനാചരണവും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവത്​കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ സ്റ്റുഡന്‍റ്​സ് പൊലീസ് കാഡറ്റുകള്‍ പങ്കെടുത്ത പരിപാടിയില്‍ ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു. കൃഷിവിജ്ഞാനകേന്ദ്രം വിദഗ്​ധൻ വിനോദ് മാത്യു സെമിനാറിന് നേതൃത്വം നല്‍കി. ---- പത്തനംതിട്ട: പത്തനംതിട്ട ജില്ല ഇലക്ഷന്‍ ഓഫിസിന് സമീപം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്​മി വൃക്ഷത്തൈ നട്ടു. ഇലക്ഷന്‍ ക്ലാര്‍ക്ക് മോഹനകുമാര്‍, സോമന്‍, നജീം, റഫീസ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story