Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:10 AM GMT Updated On
date_range 7 Jun 2022 12:10 AM GMTഏഴ് പഞ്ചായത്തുകളിൽ ഇന്ന് ഹര്‍ത്താല്‍
text_fieldsbookmark_border
പത്തനംതിട്ട: സംരക്ഷിത വനമേഖലക്ക് ചുറ്റം ഒരുകിലോമീറ്റര്‍ പരിസ്ഥിതി മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ റിവിഷന്‍ ഹരജി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലയില മലയോര മേഖലയിൽപെട്ട ഏഴ് പഞ്ചായത്തുകളിൽ ചൊവ്വാഴ്ച കോൺഗ്രസ് നേതൃത്വത്തിൽ ഹർത്താൽ ആചരിക്കും. ഇപ്പോള്‍ പരിസ്ഥിതിലോല മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്ന അരുവാപ്പുലം, ചിറ്റാര്‍, സീതത്തോട്, പെരുനാട്, തണ്ണിത്തോട്, വടശ്ശേരിക്കര പഞ്ചായത്തുകളിലും വെച്ചൂച്ചിറ പഞ്ചായത്തില്‍ ഉള്‍പ്പെട്ട കൊല്ലമുള വില്ലേജിലും രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ്വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, വിവാഹ ആവശ്യങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് അറിയിച്ചു. ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന ജനങ്ങളുടെ ആവശ്യം നേടിയെടുക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെട്ടതായും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് അഭ്യർഥിച്ചു. --------- സർക്കാർ സർവകക്ഷിയോഗം വിളിക്കണം -യു.ഡി.എഫ് പത്തനംതിട്ട: സംരക്ഷിത വനമേഖലക്ക് ഒരു കിലോമീറ്റർ ആകാശ ദൂരത്തിൽ പരിസ്ഥിതിലോല പ്രദേശമാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലക്ഷക്കണക്കിന് ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണെന്നും വിഷയം ചർച്ചചെയ്യാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്നും യു.ഡി.എഫ് ജില്ല ചെയർമാൻ വിക്ടർ ടി.തോമസ് ആവശ്യപ്പെട്ടു. നിയമസഭ വിളിച്ച് പ്രമേയം പാസാക്കണം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയാറാകണം. ജില്ലയിലെ ജനപ്രതിനിധികൾ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും വിക്ടർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story