Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുട്ടികൾക്കിടയിൽ ലഹരി...

കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നെന്ന്​ വികസനസമിതി യോഗം

text_fields
bookmark_border
പത്തനംതിട്ട: സ്‌കൂള്‍ കോളജ് കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ്-എക്സൈസ് പരിശോധന ബസ്​ സ്റ്റാൻഡിനകത്ത് ശക്തമാക്കണമെന്ന്​ കോഴഞ്ചേരി താലൂക്ക് വികസന സമിതിയോഗം. പത്തനംതിട്ട നഗരത്തിലും സ്‌കൂള്‍, ഓഫിസ് പരിസരങ്ങളിലും നിരത്തുകളിലും തെരുവുനായ ശല്യം തടയണമെന്ന്​ കേരള കോണ്‍ഗ്രസ് എം പ്രതിനിധി മാത്യു മരോട്ടിമൂട്ടിൽ ആവ​ശ്യപ്പെട്ടു. കുമ്പഴ പത്തനംതിട്ട റോഡില്‍ വലിയ കുളികൾ രൂപപ്പെട്ടത്​ ഇരുചക്ര വാഹനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടാകുന്നുവെന്ന്​ ഐ.എൻ.എല്‍ ജില്ല സെക്രട്ടറി ടി. ബിജു മുസ്തഫ ചൂണ്ടിക്കാട്ടി. യോഗത്തിൽ ആറന്മുള പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീജ ടി.ജോജി അധ്യക്ഷതവഹിച്ചു. തഹസില്‍ദാര്‍ ആര്‍.കെ. സുനില്‍ പ​​​ങ്കെടുത്തു. -------- വനിത കമീഷന്‍ സിറ്റിങ്​ പത്തനംതിട്ട: കേരള വനിത കമീഷന്‍ സിറ്റിങ്​ ബുധനാഴ്​ച പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും. ---- ഞങ്ങളും കൃഷിയിലേക്ക് പ്രമാടം: ഞങ്ങളും കൃഷിയിലേക്ക് കോന്നി ബ്ലോക്ക്തല ഉദ്ഘാടനം പ്രമാടം തെങ്ങുംകാവ് ജി.എല്‍.പി.എസില്‍ ബ്ലോക്ക് പ്രസിഡന്‍റ്​ ജിജി സജി പരിസ്ഥിതിദിനത്തില്‍ തൈനട്ട് നിർവഹിച്ചു. പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ്​ എന്‍. നവനിത് അധ്യക്ഷതവഹിച്ചു. കോന്നി കൃഷി അസി. ഡയറക്ടര്‍ ഷിജുകുമാര്‍, കവിത പീതാംബരന്‍, കൃഷി ഓഫിസര്‍ രഞ്ചിത്, സി.ഡി.എസ് ചെയര്‍പേഴ്സൻ ബിന്ദു അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ---- ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം പത്തനംതിട്ട: മെഴുവേലി ഗവ. വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗെസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഈ മാസം 10ന് രാവിലെ 11ന് ഐ.ടി.ഐയില്‍ ഇന്‍റര്‍വ്യൂ നടത്തും. ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സിയും മൂന്നുവര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരുവര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0468 2259952.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story