Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 11:59 PM GMT Updated On
date_range 17 Jun 2022 11:59 PM GMTകൊന്നമങ്കര പ്രദേശത്ത് സാമൂഹികവിരുദ്ധ ശല്യം
text_fieldsbookmark_border
അടൂർ: കൊന്നമങ്കര പ്രദേശത്ത് പണം അപഹരിക്കൽ സംഘങ്ങൾ പെരുകുന്നു. പണം പിടിച്ചുപറിക്കൽ, ഒറ്റക്കുപോകുന്നവരെ ആക്രമിക്കൽ തുടങ്ങി നിരവധി സംഭവങ്ങൾ നടന്നിട്ടും പൊലീസ് നടപടി കൈക്കൊള്ളുന്നില്ലെന്ന് പരക്കെ പരാതി ഉയർന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജങ്ഷൻ, സെന്‍റ് മേരീസ് സ്കൂൾ റോഡ്, ഇല്ലത്തുകാവ്-പുതുവീട്ടിൽ പടി പാലം റോഡ് എന്നീ ഭാഗങ്ങളിലാണ് സാമൂഹികവിരുദ്ധ ശല്യം കൂടുതൽ. ഈ ഭാഗങ്ങളിൽ വഴിവിളക്കുകൾ കത്താത്തതിനാൽ ഇവർക്ക് മറ്റുള്ളവരെ ആക്രമിക്കാൻ എളുപ്പമാണ്. ദിവസങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി.സി-സെന്‍റ് മേരീസ് റോഡിൽ നാലംഗ സംഘം വഴി യാത്രക്കാരനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം അപഹരിച്ചിരുന്നു. പുതുവീട്ടിൽപ്പടി പാലം -മൂലേകോയിക്കൽ ബൈപാസ് റോഡരികുകളിൽ പകൽ സമയങ്ങളിലും പരസ്യമായി ഒന്നിച്ചിരുന്നു മദ്യപിക്കുന്നവരെ കാണാം. ഈ റോഡുകളിൽ മോഷ്ടാക്കളും തമ്പടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story