Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:26 PM GMT Updated On
date_range 5 Aug 2022 7:26 PM GMTയു.ഡി.എഫ് മാർച്ചിൽ സംഘർഷാവസ്ഥ
text_fieldsbookmark_border
ചെയർപേഴ്സൻ രാജിവെക്കുംവരെ സമരം പന്തളം: നഗരസഭ ചെയർപേഴ്സൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മാർച്ച് നടത്തി. മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ നഗരസഭ ഫ്രണ്ട് ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് തടഞ്ഞതിനാൽ ഇവർക്ക് ഓഫിസിലേക്ക് കയറാനായില്ല. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ പ്രകടനവുമായി എത്തിയ യു.ഡി.എഫ് പ്രവർത്തകർ നഗരസഭക്കുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഓഫിസിന്റെ പ്രധാന ഗേറ്റിൽ അവസാനിപ്പിക്കേണ്ട സമരം ഫ്രണ്ട് ഓഫിസിലേക്ക് എത്തിയതോടെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. രണ്ടുവർഷമായി പന്തളത്ത് ഭരണം നടത്തുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയിൽ തമ്മിൽതല്ലുമൂലം ഭരണപ്രതിസന്ധി നേരിടുകയാണ്. നഗരസഭയിലെത്തുന്ന വനിത കൗൺസിലർമാരുടെ വസ്ത്രധാരണത്തിന്‍റെ ഫോട്ടോയും വിഡിയോയും എടുത്ത് നവമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച കൗൺസിലർ കെ.വി. പ്രഭക്കെതിരെ പൊലീസിൽ പരാതിനൽകി കേസെടുക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. ചെയർപേഴ്സൻ രാജിവെക്കുംവരെ സമരം തുടരുമെന്നും പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. പ്രതിഷേധയോഗം ആർ.എസ്.പി ദേശീയ സമിതി അംഗം അഡ്വ. കെ.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ പാർലമെന്‍ററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ അധ്യക്ഷതവഹിച്ചു. ഡി.സി.സി സെക്രട്ടറിയും പന്തളം ബ്ലോക്ക് പ്രസിഡന്‍റിന്‍റെ ചുമതലയുമുള്ള ജി. രഘുനാഥ്, കേരള കോൺഗ്രസ് ജോസഫ് നിയോജകമണ്ഡലം പ്രസിഡന്‍റ് മാത്യു ശാമുവൽ, മുസ്ലിംലീഗ് മണ്ഡലം വൈസ് പ്രസിഡന്‍റ് കെ.എം. റഹീം, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റ് നൗഷാദ് റാവുത്തർ, നഗരസഭ കൗൺസിലർമാരായ പന്തളം മഹേഷ്, രത്നമണി സുരേന്ദ്രൻ, സുനിത വേണു, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ജി. അനിൽകുമാർ, ബിജു മങ്ങാരം, ഡെന്നിസ് ജോർജ്, മൻസൂർ, സോളമൻവരവുകാലായിൽ, മഹിള കോൺഗ്രസ് നേതാക്കളായ മഞ്ജു വിശ്വനാഥ്, ആനി ജോൺ തുണ്ടിൽ, ശാന്ത എന്നിവർ സംസാരിച്ചു. photo നഗരസഭ ഫ്രണ്ട് ഓഫിസിലേക്ക് എത്തിയ യു.ഡി.എഫ് മാർച്ച് പൊലീസ് തടയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story