Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:05 AM GMT Updated On
date_range 14 Nov 2021 12:05 AM GMTമഴ: പന്തളത്തിന് പടിഞ്ഞാറൻ മേഖല പ്രതിസന്ധിയിലേക്ക്
text_fieldsbookmark_border
അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി വർധിക്കുകയാണ് പന്തളം: മഴ ശക്തമായതോടെ പന്തളത്തിൻെറ പടിഞ്ഞാറൻ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കോവിഡിൻെറ വരവോടുകൂടി നിശ്ചലമായ കാർഷികരംഗം പച്ചപിടിക്കുന്നതിനിടയിലാണ് തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മഴ ശക്തിപ്രാപിച്ചതോടെ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി വർധിക്കുകയാണ്. ആറ്റിൽ ജലനിരപ്പ് ഉയർന്നതോടെ പടിഞ്ഞാറൻ മേഖലയിൽ പാടശേഖരങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടു. ഐരാണികുഴി, മുടിയൂർക്കോണം ,ചേരിയക്കൽ, തുടങ്ങിയ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങൾ മുങ്ങിയ നിലയിലാണ്. ഇവിടങ്ങളിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായത് നെൽക്കർഷകരും റബർ കർഷകരുമാണ്. പന്തളം നഗരസഭ, തുമ്പമൺ, പന്തളം തെക്കേക്കര, കുളനട എന്നീ പഞ്ചായത്തുകളിലായി ഏക്കറുകണക്കിന് പാടശേഖരങ്ങളിൽ വിത്ത് വിതച്ചെങ്കിലും അടിക്കടി വെള്ളം കയറുന്നതുമൂലം എല്ലാം നശിച്ചു. കരിങ്ങാലി പാടത്ത് നെൽവിത്ത് വിതച്ചെങ്കിലും കഴിഞ്ഞതവണ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നശിച്ചു. വാഴ, കപ്പ്, ഇഞ്ചി, എന്നി കൃഷികളും പലയിടങ്ങളിലും നശിച്ചുതുടങ്ങി. ചെറുകിട റബർ കർഷകർക്ക് റബർ ടാപ്പ് ചെയ്യാൻ കഴിയുന്നില്ല. വർഷങ്ങൾക്ക് ശേഷം റബറിന് കിലോക്ക് 170 രൂപയോളം വിപണി വിലയുള്ള സമയത്താണ് മഴ വിനയായി മാറുന്നത്. കടയ്ക്കാട് കൃഷിഫാമിനെ അടിക്കടി ഉണ്ടായ വെള്ളപ്പൊക്കം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഫോട്ടോ: പന്തളത്ത് വെള്ളത്താൽ ചുറ്റപ്പെട്ട പാടശേഖരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story