Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:01 AM GMT Updated On
date_range 16 Nov 2021 12:01 AM GMTമഴ ഒഴിയുന്നില്ല; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ തന്നെ
text_fieldsbookmark_border
p2 lead പത്തനംതിട്ട: തിങ്കളാഴ്ച രാവിലെ മഴക്ക് നേരിയ ശമനം ഉണ്ടായെങ്കിലും വൈകീട്ടോടെ മഴ ശക്തമായത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. താഴ്ന്നപ്രദേശങ്ങൾ അപ്പാടെ വെള്ളത്തിലാണ്. പ്രധാന റോഡുകളിലും വെള്ളം ഒഴിഞ്ഞിട്ടില്ല. പത്തനംതിട്ട -അടൂർ, പന്തളം -പത്തനംതിട്ട പാതകളിൽ ഗതാഗതം വഴി തിരിച്ചുവിട്ടു. കോന്നിയിൽനിന്ന് ജില്ല ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് വാഹനങ്ങൾക്ക് കടന്നുവരാനാകാത്ത വിധം റോഡുകളിൽ വെള്ളക്കെട്ട് തുടരുന്നു. ശബരിമലയിൽ തീർഥാടനത്തിന് തുടക്കം കുറിച്ച് നട തുറന്നതോടെ ചൊവ്വാഴ്ച മുതൽ നാടിൻെറ നാനാഭാഗങ്ങളിൽനിന്ന് ജില്ലയിലേക്ക് ഭക്തർ എത്തിത്തുടങ്ങും. റോഡുകളിലെ വെള്ളക്കെട്ട് തീർഥാടകരുടെ സുഗമമായ യാത്രക്കും തടസ്സമാകും. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജല നിരപ്പ് ഉയർന്ന് നിൽക്കുന്നതിനാലാണ് വെള്ളക്കെട്ട് ശമിക്കാത്തത്. രാവിലെ മുതൽ ഇടവിട്ടുള്ള മഴയാണ് ജില്ലയിലെമ്പാടും ഉണ്ടായത്. ചൊവ്വാഴ്ചയോടെ കൂടുതൽ തെളിച്ചം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. പത്തനംതിട്ടയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. നഗരസഭ സ്റ്റേഡിയം പൂർണമായും മുങ്ങിക്കിടക്കുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മന്ത്രി വീണ ജോർജിൻെറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ദുരന്ത നിവാരണ സമിതി യോഗം ചേർന്നു. ജില്ലയിലെ ജനങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം ശബരിമല തീർഥാടനത്തിനെത്തുന്നവരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അതിശക്ത മഴയുടെ സാഹചര്യത്തിലും കോവിഡിൻെറ പശ്ചാത്തലത്തിലും ശബരിമല തീര്‍ഥാടനം ഏറ്റവും സുരക്ഷിതമാക്കുന്നതിനുവേണ്ടി സാധ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു. എല്ലാ വകുപ്പുകളും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ഘട്ടത്തിലും വിലയിരുത്തുന്നുണ്ട്. ചില റോഡുകളിലെ പാച്ച്‌വര്‍ക്ക് ശക്തമായ മഴയില്‍ ഒലിച്ചുപോയ നിലയിലാണുള്ളത്. ചില റോഡുകളുടെ വശങ്ങള്‍ ഇടിഞ്ഞ സാഹചര്യവുമുണ്ട്. വെള്ളക്കെട്ട് ഉണ്ടായ റോഡുകളില്‍ വഴി തിരിച്ചുവിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കക്കി ഡാമില്‍നിന്ന് 150 ഘനയടി ജലം പുറത്തേക്ക് ഒഴുക്കുന്നു കക്കി ഡാമില്‍നിന്ന് സെക്കൻഡിൽ 150 ഘനയടി ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പമ്പ ഡാം ബ്ലൂ അലര്‍ട്ടിലാണ്. പമ്പ നദിയില്‍ കലങ്ങിയ വെള്ളമാണിപ്പോള്‍ ഉള്ളത്. അത് ശുദ്ധീകരിക്കാനുള്ള ശ്രമം നടത്തിവരുന്നു. അപ്പര്‍ കുട്ടനാട് പ്രദേശങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും ജില്ല ഭരണകേന്ദ്രം നല്‍കി. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ മുന്നറിപ്പ് നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ കഴിയുന്ന ആളുകളെയും നദീ തീരങ്ങളില്‍ കഴിയുന്നവരെയും ക്യാമ്പുകളിലേക്ക് മാറ്റി. കുളനടയില്‍ എന്‍.ഡി.ആര്‍.എഫിൻെറ ഒരു ടീം ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് ടീമുകള്‍ കൂടി ജില്ലയിലേക്ക് ഉടന്‍ എത്തും. വെള്ളക്കെട്ടിലായി വിവിധ പ്രദേശങ്ങളിലെ കെ.എസ്.ഇ.ബിയുടെ 75 ട്രാൻസ്ഫോർമറുകള്‍ നിര്‍ത്തിെവച്ചിരിക്കുകയാണ്. വെള്ളം ഇറങ്ങുന്നതിനനുസരിച്ച് അവ പ്രവര്‍ത്തിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story