Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:03 AM GMT Updated On
date_range 16 Nov 2021 12:03 AM GMTഇതിലേ യാത്ര ചെയ്യല്ലേ; പരിതാപകരം ഏഴംകുളം -കൈപ്പട്ടൂര്‍ റോഡ്
text_fieldsbookmark_border
അടൂര്‍: ഏഴംകുളം-കൈപ്പട്ടൂര്‍ പാതയില്‍ സഞ്ചരിച്ചവർ പിന്നെ അതിലേ പോകില്ല. അത്രക്ക് പരിതാപകരമാണ് പാതയുടെ അവസ്ഥ. കായംകുളം-പത്തനാപുരം സംസ്ഥാനപാതയെയും ഏനാത്ത് -ഏഴംകുളം മിനി ഹൈവേയെയും അടൂര്‍-തട്ട-കൈപ്പട്ടൂര്‍ പാതയെയും ബന്ധിപ്പിക്കുന്ന പാതയാണിത്. പാത ടെന്‍ഡര്‍ ചെയ്യും, ചെയ്തു എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ശബരിമല പാതയായി പലപ്പോഴും പ്രഖ്യാപനം നടത്തുകയും ഉടനടി വികസനം നടത്തുമെന്നും പറഞ്ഞിട്ട് അറ്റകുറ്റപ്പണി നടത്തി ജനപ്രതിനിധികള്‍ കബളിപ്പിക്കുന്നു. വാഴവിള പാലം ഭാഗം, ഇടത്തിട്ട കാവുംപാട്ട് ക്ഷേത്രത്തിന് സമീപം എന്നിവിടങ്ങളില്‍ മധ്യഭാഗത്ത് തോട് രൂപാന്തരപ്പെടുകയും വെള്ളം കെട്ടിക്കിടക്കുകയുമാണ്. ഈ ആഴത്തിലുള്ള കുഴികളിലൂടെ വേണം യാത്രചെയ്യാന്‍. കുഴികളില്‍ വീണ് നിരവധി കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനയാത്രികര്‍ക്കും പരിക്കുപറ്റി. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ പാതയുടെ ഇരുവശത്തും പാടശേഖരങ്ങള്‍ ആണ്. ഇവിടങ്ങളിലെ വെള്ളം വലിഞ്ഞു മാറുന്നത് അനുസരിച്ച് മാത്രമേ റോഡിലെ വെള്ളവും മാറുകയുള്ളു. രണ്ടു മാസത്തിലേറെയായി ഈ വെള്ളത്തിലൂടെയാണു വാഹനങ്ങളുടെ യാത്ര. ഈമാസം ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി നിര്‍മാണ ജോലി തുടങ്ങും എന്ന് അധികൃതര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും നടപടി ഉണ്ടാകുന്നില്ല. റോഡിൻെറ പലഭാഗത്തും സംരക്ഷണഭിത്തികള്‍ ഉള്‍പ്പെടെ തകര്‍ന്നു. സ്റ്റേഡിയത്തിന് സമീപമുള്ള വെള്ളക്കെട്ടും കുഴികളും ഏതുസമയത്തും അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിലാണ്. എന്നാൽ, റോഡ് നിര്‍മാണത്തിന് 43 കോടി അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അപകടത്തിലായ പാലങ്ങള്‍ ഉള്‍പ്പെടെ പുനര്‍നിര്‍മിക്കാനാണ് തുക. വാഴവിള പാലം തോട്ടിലെ വെള്ളത്തിൻെറ കുത്തൊഴുക്കില്‍ കരിങ്കല്‍ കെട്ടുകള്‍ ഉള്‍പ്പെടെ ഏതുസമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ചന്ദനപ്പള്ളി ഭാഗത്തെ പാലം പൊളിച്ചിട്ടതിനാല്‍ ആ റൂട്ടിലെ വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. PTD ADR ROAD ഏഴംകുളം-കൈപ്പട്ടൂർ പാത കൊടുമൺ വാഴവിളയിൽ തകർന്നനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story