Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:06 AM GMT Updated On
date_range 16 Nov 2021 12:06 AM GMTപന്തളത്ത് വെള്ളപ്പൊക്ക കെടുതി
text_fieldsbookmark_border
-നഗരസഭ പരിധിയിൽ മാത്രം ഒമ്പത് ക്യാമ്പുകൾ പന്തളം: രൂക്ഷം. നിരവധി പ്രദേശങ്ങൾ വെള്ളത്തിലായി. വിവിധ പ്രദേശങ്ങളിൽ 200ഓളം വീടുകളിൽ വെള്ളംകയറി. 14 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പന്തളം -പത്തനംതിട്ട റോഡിലും പന്തളം-മാവേലിക്കര റോഡിലും പലഭാഗത്തും വെള്ളം കയറിയതിനാൽ ഗതാഗതം നിരോധിച്ചു. കടക്കാട് വടക്ക് വളവിൽ രാധാകൃഷ്ണൻെറ വീടിൻെറ ഭിത്തി ഇടിഞ്ഞുതാഴ്ന്നു. പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിനു സമീപം നിർമിച്ച അന്നദാന മണ്ഡപത്തിൻെറയും ഭജന മഠത്തിൻെറയും പാർക്കിങ്ങിനുവേണ്ടി പണിത സ്ഥലത്ത് വെള്ളംകയറി. ചേരിക്കൽ ഗവ. എൽ.പി.എസ്, തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മുടിയൂർക്കോണം എം.ടി എൽ.പി.എസ്, കുരമ്പാല സൻെറ് തോമസ് സ്കൂൾ, വല്ലറ്റൂർ അംഗൻവാടി, ഇടയാടി ഗവ. എൽ.പി.എസ്, തോന്നല്ലൂർ ഗവ. എൽ.പി.എസ്, കടക്കാട് എൽ.പി.എസ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ 120ഓളം കുടുംബങ്ങളാണ് കഴിയുന്നത്. കുളനട ഞെട്ടൂർ അംഗൻവാടി, കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ എന്നീ ക്യാമ്പുകളിൽ 43 കുടുംബങ്ങളുണ്ട്. തുമ്പമൺ ഗവ. യു.പി സ്കൂൾ, മുട്ടം ഗവ. എൽ.പി.എസ്, വൈ.എം.സി.എ, മുട്ടം കോളനിയിലുള്ള അംഗൻവാടി എന്നീ ക്യാമ്പുകളിൽ 40 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കടയ്ക്കാട് കരിമ്പ് വിത്തുൽപാദന കേന്ദ്രത്തിൽ വെള്ളംകയറിയതിനെ തുടർന്ന് 26 പശുക്കളെയും 25 ആടുകളെയും എൻ.എസ്.എസ് കോളജ് ഗ്രൗണ്ടിലേക്ക് മാറ്റി. വാഹനങ്ങളും അവിടെനിന്ന് മാറ്റി ഒരുമാസത്തിനിടെ രണ്ടാംതവണയാണ് വെള്ളം കയറുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ 60 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പന്തളം സി.ഐ എ. ശ്രീകുമാർ, നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, കൗൺസിലർമാർ, ഫയർഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ .. പന്തളം കടക്കാട് വടക്ക് വളവിൽ സരോജിനിയമ്മയുടെ വീടിൻെറ ഭിത്തിയിടിഞ്ഞു താഴ്ന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story