Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:08 AM GMT Updated On
date_range 23 Nov 2021 12:08 AM GMTശബരിമല ഹബ്: പമ്പയിലേക്ക് പരീക്ഷണ സര്‍വിസ് ആരംഭിച്ചു
text_fieldsbookmark_border
p4 lead പത്തനംതിട്ട-പമ്പ ചെയിന്‍ സര്‍വിസാണ് ട്രയല്റണ്ണായി ആരംഭിച്ചത് പത്തനംതിട്ട: തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിൻെറ ഭാഗമായി പത്തനംതിട്ട കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബിൻെറ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. പത്തനംതിട്ട-പമ്പ ചെയിന്‍ സര്‍വിസാണ് ട്രയല്റണ്ണായി ആരംഭിച്ചത്. രണ്ടുദിവസമാണ് ട്രയല്‍റണ്‍ നടക്കുക. മറ്റു ജില്ലകളില്‍നിന്ന് പത്തനംതിട്ട വഴി പമ്പക്ക് സര്‍വിസ് നടത്തിയിരുന്ന ബസുകള്‍ പത്തനംതിട്ടയില്‍ സര്‍വിസ് അവസാനിപ്പിക്കും. ഈ ബസുകളില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പത്തനംതിട്ട കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബില്‍ രണ്ടുമണിക്കൂര്‍ വിശ്രമത്തിനുശേഷം പത്തനംതിട്ട-പമ്പ കണക്ട് ബസുകളില്‍ യാത്രചെയ്യാനുമുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ശബരിമല ഹബിനോടനുബന്ധിച്ചുള്ള സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസും പ്രവര്‍ത്തനം ആരംഭിച്ചു. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പമ്പയിലെത്തിക്കാനുള്ള ക്രമീകരണങ്ങളാണ് നിലവില്‍ ചെയ്തിട്ടുള്ളതെന്നും കെ.എസ്.ആര്.ടി.സി സൗത്ത് സോണ്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജി. അനില്‍കുമാര്‍ പറഞ്ഞു. ഉദ്ഘാടനം പിന്നീട് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ 15 ബസുകളാണ് സർവിസ് നടത്തുക. ഇവിടെനിന്ന് 24 മണിക്കൂറും യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കും. ദീര്‍ഘദൂര സ്ഥലങ്ങളില്‍ പത്തനംതിട്ട നഗരത്തിലൂടെ കെ.എസ്.ആര്.ടി.സി ബസില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പമ്പ വരെയുള്ള യാത്രക്ക് ഒരുതവണ ടിക്കറ്റ് എടുത്താല്‍ മതിയാകും. അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയില്‍നിന്ന് പമ്പയിലേക്ക് ചെയിന്‍ സര്‍വിസിലും യാത്ര ചെയ്യാം. പത്തനംതിട്ട-പമ്പ ചെയിന്‍ സര്‍വിസുകള്‍ക്കായി 50 ബസുകള്‍ അധികമായി അനുവദിച്ചിട്ടുണ്ട്. തിരക്ക് കൂടുന്നതനുസരിച്ച് 65 ബസുകളാണ് മൊത്തത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ടോള്‍ ഫ്രീ: 18005994011 ഫോണ്‍: 0468 2222366. ചിത്രം PTL 17 KSTTC ശബരിമല തീര്‍ഥാടകര്‍ക്കായി പത്തനംതിട്ടയില്‍നിന്ന് പമ്പയിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ചെയിന്‍ സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി കെ.എസ്.ആര്.ടി.സി സൗത്ത് സോണ്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജി. അനില്‍ വിളക്ക് തെളിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story