Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:09 AM GMT Updated On
date_range 23 Nov 2021 12:09 AM GMTദലിത് ക്രൈസ്തവരുടെ പ്രശ്നം: കമീഷനിൽനിന്ന് നീതി പ്രതീക്ഷിക്കുന്നു -പി. രാമഭദ്രൻ
text_fieldsbookmark_border
അടൂർ: ക്രൈസ്തവ വിഷയങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.പി. കോശി കമീഷനിൽനിന്ന് ദലിത് ക്രൈസ്തവരുടെ അടിസ്ഥാന പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പറഞ്ഞു. കെ.ഡി.എഫ് ജില്ല പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസംഖ്യാനുപാതികമായി സംവരണമോ മറ്റേതെങ്കിലും തരത്തിലുള്ള ഭരണഘടന പരിരക്ഷയോ ലഭിക്കാത്ത ഏകവിഭാഗം ദലിത് ക്രൈസ്തവരാണ്. മതന്യൂനപക്ഷമെന്ന നിലയിൽ ഒരുവിധ പരിരക്ഷകളും ആനുകൂല്ല്യങ്ങളും ലഭിക്കുന്നില്ല. പട്ടികജാതിക്കാരുടെ ഗണത്തിലും ഇവർ ഉൾപ്പെടുന്നില്ല. സിഖ് മതവും ബുദ്ധമതവും സ്വീകരിച്ച ദലിതർക്ക് പട്ടികജാതിക്കാരുടെ എല്ലാ അവകാശങ്ങളും ഭരണഘടനാപരമായി ലഭ്യമാകുമ്പോൾ പട്ടികജാതിയിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ചവരുടെ അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ സർക്കാർ തയാറാകാത്തത് മതവിവേചനവും ജനാധിപത്യ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ജോർജ് മാത്യു അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി രാജൻ വെമ്പിളി, കെ.ഡി.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് സുധീഷ് പയ്യനാട്, മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഐവർകാല ദിലീപ്, കെ.ഡി.സി.എഫ് സംസ്ഥാന പ്രസിഡൻറ് പി.ഡി. ബാബു, സെക്രട്ടറി ദാസൻ കെ.പൗലോസ്, കെ. ഗോപാലകൃഷ്ണൻ, പി.എസ്. നിഷ, ജോൺ മാത്യു, എസ്. ജോസ്, ടി.സി. ശാമുവേൽ, ജെ. ലൈജു തുടങ്ങിയവർ സംസാരിച്ചു. PTL ADR KDF കെ.ഡി.എഫ് ജില്ല പ്രവർത്തക സമ്മേളനം സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story