Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:05 AM GMT Updated On
date_range 1 Dec 2021 12:05 AM GMTകോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി
text_fieldsbookmark_border
പത്തനംതിട്ട: ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ(എല്‍.ഐ.സി) സി.എസ്.ആര് ഫണ്ടില്‍നിന്ന് കോവിഡ് പ്രതിരോധസാമഗ്രികള്‍ ജില്ല ഭരണകൂടത്തിന് കൈമാറി. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ രണ്ടര ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികള്‍ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ക്ക് എല്‍.ഐ.സി കോട്ടയം സീനിയര്‍ ഡിവിഷന് മാനേജര്‍ വി.എസ്. മധു കൈമാറി. എല്‍.ഐ.സി കോട്ടയം ഡിവിഷന് കീഴിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് രണ്ടര ലക്ഷം രൂപ വീതമുള്ള കോവിഡ് പ്രതിരോധസാമഗ്രികള്‍ കൈമാറിയിട്ടുണ്ട്. മാര്‍ക്കറ്റിങ് മാനേജര്‍ അജു മാത്യൂസ്, സെയില്‍സ് മാനേജര്‍ ജി. ബിജു, സീനിയര്‍ മാനേജര്‍ സി.എസ്. ജയചന്ദ്രന്, അസി. ബ്രാഞ്ച് മാനേജര്‍ എന്‍. ഉണ്ണികൃഷ്ണന്, കോഴഞ്ചേരി സാറ്റലൈറ്റ് മാനേജര്‍ എന്‍.പി.സി ചന്ദ്രശേഖരന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. PTL 11 LIC കോവിഡ് പ്രതിരോധ സാമഗ്രികള്‍ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ക്ക് എല്‍.ഐ.സി കോട്ടയം സീനിയര്‍ ഡിവിഷന് മാനേജര്‍ വി.എസ്. മധു കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story