Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 12:02 AM GMT Updated On
date_range 16 Dec 2021 12:02 AM GMTകുരമ്പാല-പൂഴിക്കാട് വലക്കടവ് റോഡ്: കോൺഗ്രസ് മാർച്ച് നടത്തി
text_fieldsbookmark_border
പന്തളം: കുരമ്പാല-പൂഴിക്കാട് വലക്കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേൺഗ്രസ് മണ്ഡലം കമ്മിറ്റി മാർച്ച നടത്തി. പന്തളത്തെ ഏറ്റവും ശോച്യാവസ്ഥയിൽ കിടക്കുന്ന റോഡാണ് കുരമ്പാല പൂഴിക്കാടു വലക്കടവു റോഡ്. കാൽനടപോലും അസാധ്യമായ റോഡ് അടിയന്തരമായി പുനർനിർമിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു കുരമ്പാല ജങ്ഷനിൽ മാർച്ച് ഡി.സി.സി സെക്രട്ടറി അഡ്വ.ഡി.എൻ .തൃദീപ് ഉദ്ഘാടനം ചെയ്തു. കുരമ്പാലയിൽനിന്ന് ആരംഭിച്ച മാർച്ച് പുഴിയക്കാട് ജങ്ഷനിൽ സമാപിച്ചു. മണ്ഡലം പ്രസിഡൻറ് സി.എ. അബ്ദുൽ വാഹിദ് അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. ഫോട്ടോ: കുരമ്പാല-പൂഴിക്കാട് വലക്കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story