Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൈക്കൂലി കേസിൽ...

കൈക്കൂലി കേസിൽ അറസ്​റ്റിലായ വില്ലേജ്​ ഓഫിസർ റിമാൻഡിൽ

text_fields
bookmark_border
പത്തനംതിട്ട: കൈക്കൂലി കേസിൽ അറസ്​റ്റിലായ ഓമല്ലൂർ വില്ലേജ്​ ഓഫിസർ എസ്.കെ. സന്തോഷ്​കുമാറി​െന തിരുവനന്തപുരം വഞ്ചിയൂർ വിജിലൻസ്​ കോടതിയിൽ ഹാജരാക്കി. 31വരെ ഇയാളെ റിമാൻഡ്​ ചെയ്​തു. വസ്​തു പോക്കുവരവ്​ നടത്തുന്നതിന്​ വാഴമുട്ടം സ്വദേശിയിൽനിന്ന് 3000 രൂപ കൈക്കൂലി വാങ്ങവെ വ്യാഴാഴ്​ച ​െവെകീട്ട്​ 4.30നാണ്​ വില്ലേജ്​ ഓഫിസർ വിജിലൻസ്​ പിടിയിലായത്​. മാതാവി​ൻെറ പേരിലുള്ള വസ്​തു സ്വന്തം പേരിലേക്ക്​ മാറ്റാൻ വസ്​തു പോക്കു വരവ്​ ചെയ്​തുകിട്ടാനാണ്​ വാഴമുട്ടം സ്വദേശി വില്ലേജ്​ ഓഫിസിൽ ചെന്നത്​. പ്രമാണത്തിൽ അവ്യക്തത ഉണ്ടെന്നും പണം തന്നാൽ സാധിച്ചുതരാമെന്നും പറയുകയായിരുന്നു. ഇതേതുടർന്ന്​ പത്തനംതിട്ട വിജിലൻസ്​ ആൻഡ്​ ആൻറി കറപ്​ഷൻ ബ്യൂറോയെ സമീപിക്കുകയായിരുന്നു. അവർ നൽകിയ നോട്ടുകളുമയി പരാതിക്കാരൻ വില്ലേജ്​ ഓഫി​സിൽ എത്തുകയായിരുന്ന​ു. ഇയാളു​െട കിടങ്ങന്നൂരിലെ വീട്ടിലും വ്യാഴാഴ്​ച വൈകീട്ട്​ റെയ്​ഡ്​ നടന്നു. ഇതുസംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വിജിലൻസ്​ വ്യക്തമാക്കിയിട്ടില്ല. അനർഹമായി ഇയാൾ വൻതോതിൽ സ്വത്ത് സമ്പാദിച്ചതായാണ്​ സൂചന. പിടിയിലാകുന്ന അന്ന്​ ഉച്ചക്കുമുമ്പ്​ 42,000 രൂപ പലരിൽ നിന്നായി ഇയാൾ കൈക്കൂലി വാങ്ങിയതായി വിജിലൻസിന് സൂചന ലഭിച്ചിട്ടുണ്ട്​.​ വില്ലേജ്​ ഓഫിസർ പിടിയിലായത്​ അറിഞ്ഞ്​ ധാരാളം പേരാണ്​ തടിച്ചുകൂടിയത്.​ നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി എട്ടിന്​ ഓഫിസറെ കൊണ്ടുപോകും വരെ നാട്ടുകാർ രോഷപ്രകടനവുമായി നിന്നു. എന്ത്​ ആവശ്യത്തിന്​ വില്ലേജിൽ വന്നാലും കൈക്കൂലി നൽകേണ്ട ഗതികേടിലായിരു​െന്നന്ന്​ നാട്ടുകാർ പറഞ്ഞു​. ആരും രേഖാ​​മൂലം പരാതി നൽകാൻ തയാറായില്ല. എല്ലാവരും വിജിലൻസ്​ ഓഫിസിൽ ഫോണിൽ വിളിച്ച്​ പരാതി പറയുക മാത്രമാണ്​ ചെയ്​തിരുന്നത്​. നിരന്തരം പരാതി ചെന്നതോടെ ഇയാൾ വിജിലൻസ്​ നിരീക്ഷണത്തിലുമായിരുന്നു. ഒന്നര വർഷമായി ഇയാൾ ഓമല്ലൂരിൽ വൻ അഴിമതിയാണ്​ കാണിച്ചത്​. നിലം നികത്തലിനാണ്​ കൈക്കൂലി കൂടുതലും വാങ്ങിയത്​. ​നേരത്തേ ജോലി ചെയ്​ത സ്ഥലങ്ങളിലും ഇയാൾക്കെതിരെ പരാതിയുയർന്നിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story