Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 12:00 AM GMT Updated On
date_range 20 Dec 2021 12:00 AM GMTഅഡീഷണല്‍ മാത്തമാറ്റിക്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
പത്തനംതിട്ട: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സ്‌കോള്‍ കേരള നടത്തുന്ന അഡീഷനല്‍ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2021- 23 ബാച്ചില്‍ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റെഗുലര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാംവര്‍ഷം ബി ഗ്രൂപ്പില്‍ പ്രവേശനം നേടിയവരായിരിക്കണം. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേനെ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം. കോഴ്സ്ഫീസ് 500 രൂപയാണ്. കോഴ്സ് ഫീസ് ഓണ്‍ലൈനായും(ഇൻറര്‍നെറ്റ് ബാങ്കിങ്/ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് മുഖേനെ), പോസ്റ്റ് ഓഫിസ് മുഖേനയും അടക്കാന്‍ സൗകര്യമുണ്ട്. ഫീസ് വിവരങ്ങള്‍ക്കും രജിസ്ട്രേഷനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സ്‌കോള്‍ കേരളയുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രോസ്പെക്ടസ് കാണുക. പിഴകൂടാതെ 2022 ജനുവരി 12 വരെയും 60 രൂപ പിഴയോടെ 2022 ജനുവരി 19വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുശേഷം ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുടെ പ്രിൻറൗട്ടും അനുബന്ധ രേഖകളും രണ്ടുദിവസത്തിനകം അതത് സ്‌കൂള്‍ പ്രിന്സിപ്പളിൻെറ സാക്ഷ്യപ്പെടുത്തലോടുകൂടി എക്സിക്യൂട്ടിവ് ഡയറക്ടര്‍, സ്‌കോള്‍ കേരള വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗം അയക്കണം. അന്വേഷണങ്ങള്‍ക്ക് സംസ്ഥാന ജില്ല ഓഫിസുകളിലെ ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെടാം. ഫോണ്‍: 0471 2342950, 2342271, 2342369. സ്‌കോള്‍ കേരള; പ്ലസ് വണ്‍ പ്രവേശന തീയതികള്‍ നീട്ടി പത്തനംതിട്ട: സ്‌കോള്‍ കേരള മുഖേനെ 2021-23 ബാച്ചിലേക്കുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്സുകളുടെ ഒന്നാംവര്‍ഷ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു. പിഴയില്ലാതെ ഡിസംബര്‍ 24വരെയും 60 രൂപ പിഴയോടെ ഡിസംബര്‍ 31വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും www.scolekerala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയശേഷം അപേക്ഷയുടെ പ്രിൻറ്ഔട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ല ഓഫിസുകളില്‍ നേരിട്ടും സംസ്ഥാന ഓഫിസില്‍ നേരിട്ടോ തപാല്‍മാര്‍ഗമോ എത്തിക്കാം. അന്വേഷണങ്ങള്‍ക്ക് സംസ്ഥാന ജില്ല ഓഫിസുകളിലെ ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെടാം. ഫോണ്‍ : 0471 2342950, 2342271, 2342369. പച്ചക്കറിത്തൈകള്‍ വിതരണം പത്തനംതിട്ട: മലയാലപ്പുഴ കൃഷിഭവനില്‍ 4000 ഹൈബ്രിഡ് ഇനം പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. കരം അടച്ച രസീത് 2021-22 കോപ്പിയുമായി ആവശ്യമുള്ള കര്‍ഷകര്‍ കൃഷി ഭവനില്‍ എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story