Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 12:02 AM GMT Updated On
date_range 20 Dec 2021 12:02 AM GMT'സവിശേഷ വിശേഷം' പംക്തിയിലേക്ക്
text_fieldsbookmark_border
കള്ളനും പൊലീസും എന്നപോലെ നായയും പൊലീസും തമ്മിലും ചേരുംപടി ചേരുന്ന ബന്ധമുണ്ട്. കള്ളന്മാരുടെ ശത്രുക്കളായ പൊലീസുകാരുടെ മിത്രങ്ങളാണ് നായകൾ. കള്ളനെ തേടിപ്പിടിക്കുകയാണ് പൊലീസ് നായയുടെ പണിയെന്നാണ് പൊതുവായ അറിവ്. പൊലീസ് സ്റ്റേഷനിലെത്തുന്നവരെ ചാടിക്കടിക്കുന്ന പണി നായകളെ പൊലീസ് ഏൽപിച്ചതായി അറിവുണ്ടായിരുന്നില്ല. അപ്പണിയും നായകളെ ഏൽപിച്ചിട്ടുണ്ടെന്ന പുതിയൊരറിവ് പുറത്തുവന്നിരിക്കുന്നു. കടിച്ച നായ ആരുടേതെന്നത് തർക്കവിഷയമാണ്. ജില്ല ആസ്ഥാനമായ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലാണ് സംഭവം. പെറ്റിയടക്കാനെത്തിയ ഒരു പാവത്തിനെ സ്റ്റേഷനിൽ നിന്ന നായ ചാടിക്കടിച്ചു. കാൽമുട്ട് കടികൊണ്ട് മുറിഞ്ഞു. ഉടുത്തിരുന്ന കൈലി മുണ്ട് കീറിപ്പറിഞ്ഞു. പുള്ളിയാകെ ഭയന്ന് വിറച്ചു. രംഗം കണ്ടുനിന്ന പൊലീസുകാർ രസിച്ച് ചിരിച്ചു. സംഭവം ഇക്കഴിഞ്ഞ 14ന് രാത്രി ഏഴുമണിയോടെയായിരുന്നു. കൂലിപ്പണിക്കാരനും കാട്ടൂരിൽ താമസക്കാരനുമായ വിനോദിനെയാണ് പട്ടി പിടിച്ചത്. കൃത്യം നടന്നത് പൊലീസ് സ്റ്റേഷനുള്ളിൽെവച്ചായിരുന്നുവെന്ന് കടികിട്ടിയ വിനോദ് പറയുന്നു. സാക്ഷിയായി സി.സി ടി.വിയുണ്ടെന്നും വിനോദ് പറയുന്നു. ആര് സാക്ഷി പറഞ്ഞാലും കടിച്ച നായ പൊലീസുകാരനെല്ലന്നും തെരുവിലുള്ളതാണെന്നും പൊലീസ് പറയുന്നു. സംഭവത്തിലെ പ്രതിയായ നായക്ക് കൈലിമുണ്ട് ഉടുത്തുവരുന്നവരെ അത്ര ഇഷ്ടമെല്ലന്നും കാൽകുപ്പായം അഥവ പാൻറ് ഇട്ടുവരുന്നവരെയാണ് ഇഷ്ടന് പ്രിയമെന്നും ഒരു പൊലീസുകാരൻ സാക്ഷിപറഞ്ഞതായി വിനോദ് പറയുന്നു. പൊലീസ് സ്റ്റേഷനുമായി ബന്ധമില്ലാത്ത നായയുടെ ഇഷ്ടം പൊലീസുകാരൻ എങ്ങനെ മണത്തറിഞ്ഞു എന്ന സംശയം ഉയർന്നിട്ടുണ്ട്. പൊലീസുകാർ തീറ്റെകാടുത്ത് വളർത്തുന്ന നായയാണതെന്ന് പൊലീസ് സ്റ്റേഷനിലെ സ്ഥിരം സഹവാസികളായവർ സാക്ഷിപറയുന്നു. സ്റ്റേഷനിലെ നായകടി ആദ്യ സംഭവമല്ലെന്നും അവർ പറയുന്നു. പൊലീസുകാരനെല്ലങ്കിലും മടിയിൽ കനമുള്ളവനെ കാൽകുപ്പായമിടൂ എന്ന് പിടികിട്ടിയ ആളാണ് പ്രതിയായ നായയെന്നാണ് വ്യക്തമാകുന്നത്. തന്നെപ്പോലെ ദരിദ്രവാസികളായവർ ഇവിടെ വന്നിട്ട് ഒരുകാര്യവുമിെല്ലന്ന് ദിവസവും അവിടെ നടക്കുന്ന കാര്യങ്ങൾ കണ്ടറിഞ്ഞതുകൊണ്ടാണോ കൈലിയുടുത്ത് എത്തുന്ന പാവങ്ങളെ പുള്ളി കടിച്ചുകുടഞ്ഞ് ഓടിച്ചുവിടുന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്. തെരുവുനായക്ക് തീറ്റകൊടുക്കുന്നത് മനുഷ്യത്വമാണെന്നും അതിൻെറ പേരിൽ പൊലീസായാൽപോലും ഒരാൾക്ക് വളർത്തുകാരൻ പദവി ചാർത്തി നൽകാനാവിെല്ലന്നും നായകടികിട്ടിയവർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിന് നിയോഗിച്ച സിരിജഗൻ കമ്മിറ്റി അധ്യക്ഷനായ ജസ്റ്റിസ് സിരിജഗൻ പറയുന്നു. സംഭവത്തിൻെറ പേരിൽ പത്തനംതിട്ട സ്റ്റേഷൻെറ മുന്നിൽ 'നായയുണ്ട് സൂക്ഷിക്കുക' എന്ന ബോർഡൊന്നും വെച്ചെന്നുവരില്ല. പക്ഷേ... എത്തുന്നവർ അക്കാര്യം ഒാർത്താൽ ഇഞ്ചക്ഷനുകളുടെ വേദനയിൽ നിന്നും പോക്കറ്റ് കാലിയാകുന്നതിൽ നിന്നും രക്ഷപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story