Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 12:03 AM GMT Updated On
date_range 20 Dec 2021 12:03 AM GMTജീവിതശൈലീ രോഗനിർണയ ക്യാമ്പ്
text_fieldsbookmark_border
ptl 1111 അടൂർ: കൈതക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല- സാംസ്കാരിക കേന്ദ്രത്തിൻെറ പവിഴജൂബിലി ആഘോഷമായ സഫലം@35 ൻെറ ഭാഗമായി തെങ്ങമം ലക്ഷ്മി നഴ്‌സിങ് ഹോമിൻെറ സഹകരണത്തോടെ സൗജന്യ നടത്തി. ബ്രദേഴ്‌സ് പ്രസിഡൻറ് വിമൽ കൈതക്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയകുമാർ അധ്യക്ഷതവഹിച്ചു. വിമൽ കുമാർ, ബി.കെ. ബിജു, വി. ബിജു, ബിനു വെള്ളച്ചിറ, കെ. വിശ്വമോഹനൻ, ചിന്നു വിജയൻ, അഖിൽ, ലക്ഷ്മി നഴ്‌സിങ് ഹോം പ്രതിനിധി ആർ. ഉല്ലാസ് എന്നിവർ പങ്കെടുത്തു. -------------------- p2 lead അടൂർ നഗരത്തിൽ കാൽനടക്കാർ കഷ്ടപ്പെടുന്നു: അഞ്ചരക്കോടിയുടെ മേൽപാലം വന്നില്ല വാഹനങ്ങൾ ഇടിച്ച് പരിക്കേൽക്കുന്ന സംഭവങ്ങൾ നിരവധിയാണ് അടൂർ: അടൂർ നഗരത്തിൽ ഇടതടവില്ലാതെ പായുന്ന വാഹനങ്ങൾക്കിടയിൽ കാൽനടക്കാർ കഷ്ടപ്പെടുന്നു. കെ.എസ്.ആർ.ടി.സി ജങ്ഷനിൽ കാൽനടക്കാർക്ക് പാതയുടെ ഇരുവശത്തേക്കും കടക്കാൻ മേൽപാലം നിർമിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. സിഗ്നൽ സംവിധാനം ഉണ്ടെങ്കിലും ഇത് പലപ്പോഴും തകരാറിലാണ്. ഈ ഭാഗത്ത് റോഡു മുറിച്ച് കടക്കുന്നതിനാവശ്യമായ സീബ്രാവരകൾ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇത്തരം പ്രശ്നങ്ങൾ കാരണം ഇവിടെ കാൽനടക്കാർ പാത മുറിച്ചുകടക്കുന്നത് ഒരു നിയന്ത്രണവുമില്ലാതെയാണ്. പൊതുവെ ഏതുസമയവും നല്ല തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഇവിടം. കെ.എസ്.ആർ.ടി സ്റ്റാൻഡിൽ നിന്നുമുള്ളവർ വിവിധ സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസിൽ പോകാൻ ജങ്ഷനിൽ പാത മുറിച്ചുകടന്നാണ് സ്വകാര്യ ബസ് ബേയിലേക്ക് പ്രവേശിക്കുന്നത്. ഈ സമയം ഇതുവഴി അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾ ഇടിച്ച് പരിക്കേൽക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ഇതിന് പരിഹാരമായി ഒരു മേൽപാലം നിർമിക്കണമെന്ന ആവശ്യം വർഷങ്ങൾക്കു മുമ്പുതന്നെ ജനങ്ങൾ ആവശ്യപ്പെടുന്ന കാര്യമാണ്. ഇതിനായി കഴിഞ്ഞ ബജറ്റിൽ അഞ്ചരകോടി നീക്കിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെയും അനന്തര നടപടിയായില്ല. പലപ്പോഴും ഒന്നിൽ കൂടുതൽ ട്രാഫിക് പൊലീസിൻെറ സേവനം ഇവിടെ ആവശ്യമായി വരുന്നുണ്ട്. പൊലീസ് കൈകാണിച്ച് വാഹനങ്ങൾ നിർത്തിയാണ് യാത്രക്കാരെ പാതക്ക് ഇരുവശത്തേക്കും കടത്തിവിടുന്നത്. ഈ ഭാഗത്ത് രണ്ട് ബസ് ബേകളും ഒരു ഓട്ടോറിക്ഷ സ്റ്റാൻഡും ഉള്ളതിനാൽ സ്ഥലപരിമിതിയുടെ പ്രശ്നം നിലനിൽക്കുന്നുണ്ട്. ചില സമയത്ത് സമീപത്തെ ബസ് ബേയിൽ കൂടി ഇരുചക്രവാഹനങ്ങൾ കയറിപ്പോകുന്നതും പതിവാണ്. ഇത് ബസ് കാത്തുനിൽക്കുന്ന യാത്രികർക്ക് അപകട ഭീഷണി ഉയർത്തുന്നു. നഗരസൗന്ദര്യവത്കരണം അനിശ്ചിതമായി നീളുമ്പോൾ മേൽപാലം സാക്ഷാത്കരണവും അക്കൂട്ടത്തിൽപ്പെടുന്നു. photo PTL ADR pedestrial സീബ്രാലൈനില്ലാത്ത അടൂർ കെ.എസ്.ആർ.ടി.സി ജങ്ഷനിൽ പൊലീസ് സഹായത്തോടെ കാൽനടക്കാർ പാത മുറിച്ചുകടക്കുന്നു -------------------- ക്രിസ്മസ്-പുതുവർഷം ആഘോഷം ഉദ്ഘാടനം ചെയ്തു അടൂർ: മിത്രപുരം കസ്തൂർബ ഗാന്ധിഭവൻ, ഗാന്ധിഭവൻ ലഹരിമുക്ത പുനരധിവാസ കേന്ദ്രം ക്രിസ്മസ് പുതുവർഷ ആഘോഷം ചലച്ചിത്ര നടൻ പുന്നപ്ര പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കസ്തൂർബ ഗാന്ധിഭവൻ വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ അധ്യക്ഷതവഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. നവജീവൻ കേന്ദ്രം ഡയറക്ടർ ഫാ. മോൻസി പി.ജേക്കബ് സന്ദേശം നൽകി. സീരിയൽ നിർമാതാവ് വിനയൻ, ബി.രമേശ്, മദ്യവർജന സമിതി ജില്ല പ്രസിഡൻറ് ജയചന്ദ്രൻ ഉണ്ണിത്താൻ, തോട്ടുവ മുരളി, വികസന സമിതി സെക്രട്ടറി കുടശ്ശനാട് മുരളി, ഗാന്ധിഭവൻ അസി. സെക്രട്ടറി ജി. ഭുവനചന്ദ്രൻ, സ്നേഹരാജ്യം ചീഫ് എഡിറ്റർ അമൽരാജ്, ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ, ലഹരിവിരുദ്ധ ചീകിത്സകേന്ദ്രം ഡയറക്ടർ അനിൽകുമാർ എന്നിവർ സംസാരിച്ചു. PTL ADR XMas മിത്രപുരം കസ്തൂർബ ഗാന്ധിഭവൻ, ഗാന്ധിഭവൻ ലഹരിമുക്ത പുനരധിവാസ കേന്ദ്രം ക്രിസ്മസ് പുതുവർഷ ആഘോഷം ചലച്ചിത്ര നടൻ പുന്നപ്ര പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story