Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 12:01 AMUpdated On
date_range 21 Jan 2022 12:01 AMഅളവുതൂക്കത്തില്‍ തട്ടിപ്പ് ലീഗൽ മെട്രോളജി കൺട്രോളർ ഇടപെട്ടു
text_fieldsbookmark_border
പരിശോധനയിൽ കേസും പിഴയും അടൂര്‍: താലൂക്കില്‍ അളവുതൂക്കത്തില്‍ തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ വര്‍ധിക്കുന്നുവെന്ന വാർത്ത, ലീഗൽ മെട്രോളജി കൺട്രോളർ ഇടപെട്ടു.'മാധ്യമം' വാർത്തയെ തുടർന്നാണ് നടപടി. വാർത്ത പൊതുപ്രവർത്തകൻ ബി.ആർ. നായർ മന്ത്രി ജി.ആർ. അനിലിന്‍റെയും ലീഗൽ മെട്രോളജി കൺട്രോളറുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൺട്രോളർ കെ.ടി. വർഗീസ് പണിക്കർ ലീഗൽ മെട്രോളജി പത്തനംതിട്ട ജനറൽ ആൻഡ് ഫ്ലയിങ് സ്ക്വാഡ് ഡെപ്യൂട്ടി കൺട്രോളർമാരെ ചുമതലപ്പെടുത്തുകയും അടൂർ താലൂക്കിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ യഥാസമയം മുദ്ര പതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് അഞ്ച് കേസുകളും പൂർണമായ രേഖപ്പെടുത്തലുകൾ ഇല്ലാത്ത പാക്കറ്റുകൾ വിൽപനക്ക് പ്രദർശിപ്പിച്ചതിന് ഒരു കേസും കണ്ടെത്തി. ആകെ ആറു കേസുകളിലായി 15,000 രൂപ പിഴ ഈടാക്കിയതായി ലീഗൽ മെട്രോളജി കൺട്രോളർ പറഞ്ഞു. ചന്തകളിലും ഹോട്ടല്‍, പഴം, പച്ചക്കറി, പലചരക്കുകടകള്‍, സഹകരണ രംഗത്തെ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തട്ടിപ്പു നടത്തുന്നതായാണ് 'മാധ്യമം' ജനുവരി ആറിന് പ്രസിദ്ധീകരിച്ചത്. PTL ADR Madhyamam lmpact ജനുവരി ആറിലെ 'മാധ്യമം' വാർത്ത ''മാധ്യമം ഇംപാക്ട്''

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story