Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:05 AM GMT Updated On
date_range 12 Feb 2022 12:05 AM GMTജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം
text_fieldsbookmark_border
പത്തനംതിട്ട: വേനല്‍ച്ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ ഈ കാലാവസ്ഥയില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 619 വയറിളക്ക രോഗങ്ങളും മൂന്ന് ഹൈപ്പറ്റൈറ്റിസ്-എ (മഞ്ഞപ്പിത്തം) കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വയറിളക്ക രോഗങ്ങള്‍ക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെട്ട് നിര്‍ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വയറിളക്ക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍തന്നെ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, നാരങ്ങ വെള്ളം ഇവ ഇടക്കിടെ നല്‍കണം. മലത്തില്‍ രക്തം കാണുക, അതിയായ വയറിളക്കവും ഛർദിയും കടുത്തപനി, ക്ഷീണം, മയക്കം എന്നിവയുമുണ്ടായാല്‍ പാനീയ ചികിത്സ നല്‍കുന്നതോടൊപ്പം വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പനി, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ടൈഫോയ്ഡിന്റെ ലക്ഷണങ്ങള്‍. മലിനമായ ഭക്ഷണം, വെള്ളം, ഇവ കുടിക്കുന്നതും വഴിയോരത്തുനിന്ന് ഐസും ശീതളപാനീയങ്ങളും കഴിക്കുന്നതും ടൈഫോയ്ഡ് പോലുള്ള രോഗങ്ങള്‍ ബാധിക്കാന്‍ കാരണമാകും. ശരീരവേദനയോടുകൂടിയ പനി, ക്ഷീണം, ഓക്കാനം ഛര്‍ദി, തലവേദന തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. താൽക്കാലിക നിയമനം പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന കാത്ത് ലാബ് സ്‌ക്രബ് നഴ്സ്, എന്‍.സി.എസ് /ഇ.എം.ജി ടെക്നിഷ്യന്‍, ഡയാലിസിസ് ടെക്നിഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍, ഡ്രൈവര്‍, ഇ.സി.ജി ടെക്നിഷ്യന്‍, ലിഫ്റ്റ് ഓപറേറ്റര്‍, ഓക്സിജന്‍ പ്ലാന്റ് ഓപറേറ്റര്‍ തുടങ്ങിയ എട്ട് തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവര്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഈ മാസം 17ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. പ്രായപരിധി: 40 വയസ്സ്. ഫോണ്‍: 0468 2222364.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story