Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 12:01 AM GMT Updated On
date_range 13 Feb 2022 12:01 AM GMTതണ്ണിത്തോട്ടിൽ കുടിവെള്ളത്തിന് പദ്ധതിയുണ്ട്; പക്ഷേ, 'തണ്ണി'യില്ല
text_fieldsbookmark_border
ശുദ്ധജലക്ഷാമം രൂക്ഷം കോന്നി: തണ്ണിത്തോട്ടിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു. ഉയർന്ന പ്രദേശങ്ങളിൽ കിണറുകളും കുളങ്ങളുമെല്ലാം വറ്റിവരണ്ടത്തോടെ കുടിവെള്ളത്തിന് മറ്റു മാർഗങ്ങൾ ഇല്ലാതെ വലയുകയാണ് ജനങ്ങൾ. കല്ലാറും വറ്റിവരണ്ടു. തണ്ണിത്തോട്ടിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രധാന ശുദ്ധജല പദ്ധതിയാണ് തണ്ണിത്തോട് ശുദ്ധജല പദ്ധതി. എന്നാൽ, പരിമിതികളുടെ നടുവിൽ വീർപ്പ് മുട്ടുകയാണ് ഈ പദ്ധതി. മോട്ടോറുകളുടെ ശേഷിക്കുറവും വ്യാസം കുറഞ്ഞ ജലവിതരണ പൈപ്പുകളും സംഭരണശേഷി കുറഞ്ഞ ടാങ്കുകളും തണ്ണിത്തോട് ത്വരിത ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ പോരായ്മകളാണ്. മോട്ടോറും പമ്പ് സെറ്റും തകരാറിലായാൽ പകരം പ്രവർത്തിക്കാൻപോലും മറ്റൊന്നില്ല. 2011ലാണ് തണ്ണിത്തോട് ശുദ്ധജല പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ, അതിന് രണ്ട് വർഷം മുമ്പ് തേക്കുതോട് മൂഴിക്ക് സമീപം ഇൻഡേക് പമ്പ് ഹൗസ് സ്ഥാപിച്ച് പദ്ധതി ഭാഗികമായി പ്രവർത്തനം ആരംഭിച്ചിരുന്നു. തുടക്കത്തിൽ 20 കിലോമീറ്ററോളം ദൂരത്തിൽ പൈപ്പ് ലൈനും 50 പൊതുടാപ്പുകളുമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 250 കിലോമീറ്റർ പൈപ്പ് ലൈനും ആയിരത്തോളം ഗാർഹിക കണക്ഷനുകളും 250 പൊതു ടാപ്പുകളുമുണ്ട്. എന്നാൽ, പൈപ്പ് ലൈനുകൾ വർഷം തോറും വിവിധ പ്രദേശങ്ങളിലേക്ക് ദീർഘിപ്പിച്ചതല്ലാതെ മോട്ടോറിന്‍റെ പ്രവർത്തന ശേഷി വർധിപ്പിക്കുകയോ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തുകയോ ചെയ്തില്ല. ഇതുമൂലം പമ്പിങ്ങിന് കൂടുതൽ സമയം വേണ്ടി വരുമ്പോൾ കാര്യക്ഷമമായ ശുദ്ധജല വിതരണം സാധിക്കാതെ വരുന്നു. പദ്ധതിയുടെ തുടക്കത്തിൽ ഇൻടേക് പമ്പ് ഹൗസിൽ പറക്കുളം, മൂർത്തിമൺ, കരിമാൻതോട് എന്നിവടങ്ങളിലും പറക്കുളം ബൂസ്റ്റർ പമ്പ് ഹൗസിലും രണ്ട് സെറ്റ് പമ്പും മോട്ടോറും ഉണ്ടായിരുന്നു. പിന്നീട് തകരാറിനെ തുടർന്ന് ബൂസ്റ്റർ പമ്പ് ഹൗസുകളിൽ ഓരോ മോട്ടോർ വീതമായി. രണ്ടുവർഷം മുമ്പ് കരിമാൻതോടിന് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ തകരാറിലായതോടെ കരിമാൻതോട്, മൂർത്തിമൺ എന്നിവിടങ്ങളിലേക്ക് ഒരേ മോട്ടോറിൽനിന്ന് വെള്ളം മാറിമാറി പമ്പ് ചെയ്യുകയാണ്. എന്നാൽ, ഇത് വേനൽ കാലത്തെ ശുദ്ധജലക്ഷാമം നേരിടാൻ പര്യാപ്തമല്ല. സുഗമമായ ജലവിതരണത്തിന് കാലഹരണപ്പെട്ട ഈ ശുദ്ധജല പദ്ധതി മാറ്റങ്ങൾ വരുത്തി നവീകരിക്കുകയോ ഇവിടേക്ക് കുടിവെള്ളമെത്തിക്കാൻ തണ്ണിത്തോട് മൂഴിയിൽ പുതിയ ശുദ്ധജല പദ്ധതി ആവിഷ്കരിക്കുകയോ ചെയ്യണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. lead
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story