Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം കെ.എസ്.ആർ.ടി.സി...

പന്തളം കെ.എസ്.ആർ.ടി.സി ബസ്​ സ്റ്റാൻഡ് അടച്ചുപൂട്ടൽ ഭീഷണിയിൽ

text_fields
bookmark_border
പന്തളം കെ.എസ്.ആർ.ടി.സി ബസ്​ സ്റ്റാൻഡ് അടച്ചുപൂട്ടൽ ഭീഷണിയിൽ
cancel
പന്തളം: കെ.എസ്.ആർ.ടി.സി ബസ്​ സ്റ്റാൻഡ് അടച്ചുപൂട്ടൽ ഭീഷണിയിൽ. പന്തളം ഡിപ്പോയിലെ മുഴുവൻ വർക്ക്​ഷോപ് ജീവനക്കാരെയും അടൂരിലേക്ക് സ്ഥലംമാറ്റി. മെക്കാനിക്കും ചാർജ്​മാനും അടക്കം ആറുപേരെ സ്ഥലം മാറ്റിയതോടെ വർക്ക്​ ഷോപ്പിന്‍റെ പ്രവർത്തനം പൂർണമായും നിലക്കും. പ്രധാന വർക്ക്​ഷോപ് അടൂരിലായതിനാൽ ബസിന് പണി വേണ്ടിവന്നാൽ അവിടെനിന്ന് ആളെത്തി നന്നാക്കാനാണ് തീരുമാനം. ചെറിയ ഡിപ്പോകളുമായി ബന്ധപ്പെട്ട വർക്ക്​ഷോപ്പുകൾ നിർത്തലാക്കുന്നതിന്‍റെ ഭാഗമായാണ് ഇതെന്നാണ് സൂചന. ജീവനക്കാരെ സ്ഥലം മാറ്റിയത് ബസ് സർവിസിനെ ബാധിക്കില്ലെന്നാണ് അധികാരികളുടെ വിശദീകരണം. ബസ് കേടായാൽ ഉടൻ നന്നാക്കി ഓടിക്കുകയോ അടൂരിൽനിന്ന് വേറെ ബസ് എത്തിച്ച് സർവിസ് നടത്തുകയോ ചെയ്യും. അടൂരിൽനിന്ന് എല്ലാദിവസവും വൈകീട്ട് ചാർജ്മാനും മെക്കാനിക്കുമെത്തി പണിയുള്ളത് പരിശോധിച്ച് വേണ്ടത് ചെയ്യണമെന്നാണ് നിർദേശം. പന്തളം ഡിപ്പോ പടിപടിയായി നിർത്തലാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ജീവനക്കാരെ മാറ്റുന്നതെന്ന് നേരത്തേതന്നെ ആക്ഷേപമുയർന്നിരുന്നു. മുമ്പുണ്ടായിരുന്ന പല ദീർഘദൂര സർവിസുൾപ്പെടെ വെട്ടിക്കുറച്ചിരുന്നു. ഫോട്ടോ: പന്തളം കെ.എസ്.ആർ.ടി.സി ബസ്​ സ്റ്റാൻഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story