Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 12:05 AM GMT Updated On
date_range 25 Feb 2022 12:05 AM GMTമണിയാർ ഡാമിലെ മണ്ണും ചളിയും നീക്കുന്നു സർവേ പൂർത്തിയായി
text_fieldsbookmark_border
വടശ്ശേരിക്കര: മണിയാർ ഡാമിലെ മണ്ണും ചളിയും നീക്കം ചെയ്യുന്നതിനുള്ള സർവേ നടപടികൾ പൂർത്തിയായി. മൂന്നു ജില്ലകളിലേക്കുള്ള ജലസേചന സ്രോതസ്സായ മണിയാർ ഡാമിന്‍റെ സംഭരണ മേഖലയിൽ അടിഞ്ഞ ചളിയും മണലും നീക്കം ചെയ്യുന്നതിനുള്ള നടപടിയാണ് പൂർത്തിയായത്. കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സർവേ നടന്നിരുന്നു. ഇതിന്‍റെ റിപ്പോർട്ട് ജലസേചന വകുപ്പിന് കൈമാറും. തുടർന്ന് വകുപ്പുതല തീരുമാനം കൂടിയുണ്ടായാൽ ഈ വേനൽക്കാലത്തുതന്നെ ജലസംഭരണിയിലെ മണ്ണും മണലും നീക്കം ചെയ്ത് ആഴം കൂട്ടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018ലെ മഹാപ്രളയത്തിൽ ജലസംഭരണിയിൽ വൻതോതിൽ ചളി അടിഞ്ഞിരുന്നു. പിന്നീടുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കൂടി ആയതോടെ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ കൃഷിയിടങ്ങൾക്കുവരെ വെള്ളമെത്തിക്കുന്ന പമ്പ ഇറിഗേഷൻ പ്രോജക്ടിലേക്കും മണിയാറിൽ തന്നെ പ്രവർത്തിക്കുന്ന സ്വകാര്യ ജലവൈദ്യുതി നിലയത്തിലേക്കും ആവശ്യത്തിന് വെള്ളമെത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ഏതാനും വർഷം മുമ്പ് മണിയാർ ജലസംഭരണിയിലെ മണൽ പൂർണമായും നീക്കം ചെയ്തിരുന്നതാണ്. അന്ന് ചളി നീക്കം ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും കുഴിച്ചെടുത്തതത്രയും മണലായിരുന്നു. അന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് മണൽ മറിച്ചുവിറ്റത് ഏറെ വിവാദമായിരുന്നു. ഇത്തവണയും മണിയാർ ജലസംഭരണിയിൽ അടിഞ്ഞിരിക്കുന്നതിലേറെയും മണലും വന്മരങ്ങളുമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജലസംഭരണ മേഖലയായ മണിയാർ അണക്കെട്ടുമുതൽ കാരികയംവരെ ബോട്ട് ഉപയോഗിച്ചാണ് സംഘം സർവേ നടത്തിയത്. lead
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story