Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:38 AM IST Updated On
date_range 24 March 2022 5:38 AM ISTപമ്പാ പുനരുജ്ജീവനത്തിന് കാഹളം മുഴക്കണം -സ്വാമി ഗുരുരത്നം
text_fieldsbookmark_border
കോഴഞ്ചേരി: പമ്പ നമ്മുടെ ജൈവസംസ്കൃതിയുടെ ഭാഗമാണെന്നും പ്രകൃതിയെയും നദികളെയും ആദരവോടെ കാണാൻ കഴിയണമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. പമ്പയുടെ പുനരുജ്ജീവനത്തിനായി കാഹളം മുഴങ്ങുവാൻ കാലമായതിനാൽ നാടാകെ അത് ഏറ്റുപിടിക്കുവാൻ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ നടന്ന നദീ സംരക്ഷണ സെമിനാർ മാരാമൺ റിട്രീറ്റ് സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്ഷാധികാരി കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. നദിയെ കുപ്പത്തൊട്ടിയാക്കുന്നവിധം മാലിന്യം വലിച്ചെറിയുന്നത് നിർത്തുവാൻ ശക്തമായ ഇടപെടലുകളും ബോധവത്കരണവും ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫൗണ്ടേഷൻ സെക്രട്ടറി ഫാ. തോമസ് കോശി പനച്ചമൂട്ടിൽ ആമുഖ പ്രഭാഷണവും പരിസ്ഥിതി പ്രവർത്തകൻ ഫാ. ബെൻസി മാത്യു കിഴക്കേതിൽ വിഷയാവതരണവും നടത്തി. ചർച്ച സമ്മേളനത്തിൽ നോവലിസ്റ്റ് ബെന്യാമിൻ മോഡറേറ്ററായിരുന്നു. 'എന്‍റെ പമ്പ എന്‍റെ ജീവൻ' പദ്ധതിയിലൂടെ പമ്പാതീരത്തെ സ്കൂളും കോളജുകളും കേന്ദ്രീകരിച്ച് ബോധവത്കരണവും വിദ്യാർഥികളുടെ നേതൃത്വത്തിൽ നദീ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനും സമ്മേളനം തീരുമാനിച്ചു. ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കും. വിദ്യാർഥികളുടെ നേതൃത്വത്തിൽ പമ്പായാത്രയും പുഴയുത്സവവും നടത്തും. വരും തലമുറയെ പരിസ്ഥിതി സൗഹൃദമാക്കുവാൻ രൂപവത്കരിച്ച 'ഗ്രീൻ എർത്ത് സ്റ്റുഡൻസ് മൂവ്മൻെറ്' (ജിസം) വിദ്യാർഥി മുന്നേറ്റം വ്യാപിപ്പിക്കും. ഫൗണ്ടേഷൻ പ്രസിഡൻറ് റെജി കൊപ്പാറ, പമ്പാ പരിരക്ഷണ സമിതി പ്രസിഡൻറ് വിനയചന്ദ്രൻ നായർ, ജൈവവൈവിധ്യ ബോർഡ് സാങ്കേതിക സമിതി അംഗം ഡോ. വർഗീസ് മാത്യു, ഡോ. ജോർജ് കെ.അലക്സ്, ബോബി അവഗാമ, റസിയ ബീഗം, ഡോ.എൻ. ശ്രീരഞ്ജിനി, ഓമന വയനാട്, രാധാകൃഷ്ണൻ നായർ, പി.ആർ. രാധാകൃഷ്ണൻ നായർ, അനശ്വര സന്തോഷ്, പ്രകാശ് വള്ളംകുളം, അശോക്, ജ്യോതിഷ് ബാബു, ടി.കെ. ജയകുമാർ എന്നിവർ സംസാരിച്ചു. --- PTL 14 GURURATHAM മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ സംഘടിപ്പിച്ച നദീ സംരക്ഷണ സെമിനാർ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു ---- ചിത്രകലാ ക്യാമ്പും ചിത്രപ്രദർശനവും കോഴഞ്ചേരി: കേരള ചിത്രകലാ പരിഷത്തിന്‍റെയും ക്രിസോസ്റ്റം ഫൗണ്ടേഷന്‍റെയും ആഭിമുഖ്യത്തിൽ പമ്പാതീരത്ത് 20 കലാകാരന്മാർ പങ്കെടുത്ത ചിത്രകലാ ക്യാമ്പും ചിത്രപ്രദർശനവും നടന്നു. പ്രിയപ്പെട്ട പമ്പ എന്ന ആശയത്തിൽ ചിത്ര- പോസ്റ്റർ രചനകൾ നടന്നു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സി.കെ. വിശ്വനാഥൻ അധ്യക്ഷതവഹിച്ചു. അനന്ദൻ നമ്പൂതിരി, ഗ്രേസി ഫിലിപ് എന്നിവർ സംസാരിച്ചു. ----
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story