Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇനി ചില​മ്പൊലി നാദം...

ഇനി ചില​മ്പൊലി നാദം അഞ്ചുദിനം

text_fields
bookmark_border
പത്തനംതിട്ട: ഇന്നുമുതൽ പത്തനംതിട്ട നഗരം ഉത്സവച്ഛായയിലാകും. എങ്ങും മേളവും നാദവും അലയടിക്കും. പാട്ടും നടനവും വേദികളിൽ നിറയും. പതിനായിരത്തോളം പ്രതിഭകൾ കലയുടെ മാറ്റുരക്കുന്നതിന്​ നഗരം സാക്ഷിയാകും. മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തെ വരവേൽക്കാൻ പത്തനംതിട്ട ഒരുങ്ങി. നഗരവും കലോൽസവം നടക്കുന്ന വേദികളും ​വൈദ്യുതി ദീപങ്ങൾ കൊണ്ട്​ അലങ്കരിച്ചിരിക്കയാണ്​. സ്റ്റീഫൻ ദേവസ്യ അവതരിപ്പിക്കുന്ന സംഗീത വിരുന്ന്​​ ഉദ്​ഘാടന ദിവസത്തെ സന്ധ്യയെ അവിസ്മരണീയമാക്കും. ഏഴ് വേദികളിലായി 61 മത്സരയിനങ്ങളാണുള്ളത്​. കോവിഡ് കാലത്ത് നമ്മെ വിട്ടുപിരിഞ്ഞ കലാകാരന്മാരുടെ നാമധേയത്തിലാണ് ഏഴ്​ വേദികൾ അറിയപ്പെടുന്നത്. പത്തനംതിട്ട ജില്ല സ്റ്റേഡിയമാണ് പ്രധാന വേദി. ഇവിടെ 2000ത്തോളം ​പേർക്ക്​ ഇരിക്കാൻ സൗകര്യമുണ്ട്​. വെള്ളിയാഴ്ച ​വൈകീട്ട്​ മൂന്നിന്​ സാംസ്കാരിക ഘോഷയാത്ര പുതിയ ബസ്​ സ്റ്റാൻഡിൽനിന്ന്​ ആരംഭിക്കും. ഘോഷയാത്രയിൽ ജില്ലയുടെ തനതു കലാരൂപങ്ങൾക്ക് പുറമേ പഞ്ചവാദ്യം, പടയണിക്കോലങ്ങൾ, പുലികളി, മയൂരനൃത്തം, പമ്പമേളം, ബാൻഡ് സെറ്റ്, നിശ്ചല ദൃശ്യങ്ങൾ, തെയ്യം തുടങ്ങിയവയും അണിനിരക്കും. ജില്ലയിലെ കോളജ് വിദ്യാർഥികൾ കേരളീയ വേഷത്തിൽ അണിനിരക്കും. എൻ.സി.സി കാഡറ്റുകളുടെ മാർച്ച്​ പാസ്റ്റും ഉണ്ടാകും. കൂടാതെ മലബാറിൽനിന്നുള്ള കലാരൂപങ്ങളും ഉണ്ടാകും. അബാൻ ജങ്​ഷൻ, ടൗൺ, പോസ്റ്റ് ഓഫിസ് ജങ്​ഷൻ വഴി ജില്ല സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ സമാപിക്കും. തുടർന്ന് അഞ്ചിന്​ ജില്ല സ്റ്റേഡിയത്തിൽ ഉദ്ഘാടന സമ്മേളനം നടക്കും. ഉദ്ഘാടന ചടങ്ങിനുശേഷം രാത്രിയിൽ തിരുവാതിരകളി ജില്ല സ്റ്റേഡിയത്തിലും ഗ്രൂപ് സോങ് റോയൽ ഓഡിറ്റോറിയത്തിലും കേരളനടനം കാതോലിക്കേറ്റ്​ കോളജ് ഓഡിറ്റോറിയത്തിലുമായി അരങ്ങേറും. പത്തനംതിട്ട ഡി.വൈ.എസ്.​പിയുടെ നേതൃത്വത്തിൽ 100 ൽപരം പൊലീസുകാരും162 വളന്‍റിയർമാരും ചേർന്ന്​ കലോത്സവത്തിന്​ സുരക്ഷ ഒരുക്കും. ജില്ലയിലെ 123 കോളജുകളിലെ അധ്യാപകർ അടങ്ങുന്ന പ്രോഗ്രാം കമ്മിറ്റിയാണ്​ മത്സരങ്ങൾ നടത്തുന്നത്​. ഒന്ന്​,​ രണ്ട്​, മൂന്ന്​ സ്ഥാനങ്ങൾ നേടുന്നവർക്കും കലാപ്രതിഭ, കലാതിലകം ചാമ്പ്യൻഷിപ്​​ നേടുന്നവർക്കും ഉപഹാരങ്ങൾ നൽകും. ആദ്യ മൂന്ന്​ സ്ഥാനങ്ങൾ നേടുന്ന കോളജുകൾക്കും സമ്മാനങ്ങൾ നൽകുമെന്ന്​ വർക്കിങ്​ ​ചെയർമാൻ അഡ്വ. റോഷൻ റോയ്​ മാത്യു, ജനറൽ കൺവീനർ ശരത്​ ശശിധരൻ, യൂനിവേഴ്​സിറ്റി യൂനിയൻ വൈസ്​ ചെയർമാൻ സ്​റ്റേനി മേരി എബ്രഹാം, കൺവീനർ അമൽ എബ്രഹാം എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. photo.....mail,,,,,, ജില്ല സ്​റ്റേഡിയത്തിലെ പ്രധാന വേദി.....
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story