Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:40 AM IST Updated On
date_range 7 April 2022 5:40 AM ISTചെത്തോങ്കര വലിയതോടിന്‍റെ വീതി കൂട്ടണം
text_fieldsbookmark_border
റാന്നി: ചെത്തോങ്കര വലിയതോടിന്‍റെ വീതി എത്രയും വേഗം കൂട്ടി ജനങ്ങളുടെ ആശങ്കയും പാരിസ്ഥിതിക പ്രശ്നങ്ങളും ഒഴിവാക്കണമെന്ന് മാനവസംസ്കൃതി താലൂക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. റോഡിന്‍റെ സംരക്ഷണഭിത്തി ഉയർത്തി കെട്ടിയതിനാൽ തോടിന്‍റെ വീതി കുറഞ്ഞു. ഇതിനാൽ നല്ല മഴ പെയ്താൽ റോഡിന്‍റെ മറുഭാഗത്ത് പറമ്പിലും വീടുകളിലും വെള്ളം കയറും. എസ്.സി സ്കൂൾപടി മുതൽ താഴേക്ക് തോടിന്‍റെ വീതി കുറഞ്ഞിരിക്കുകയാണ്. തോടിന്‍റെ ഭാഗം കൈയേറി സംരക്ഷണഭിത്തി നിർമിച്ചതിന് പിന്നിൽ ചില താൽപര്യങ്ങളുണ്ട്. മഴക്കാലത്ത് ചെത്തോങ്കരയും റാന്നി ടൗണും വെള്ളത്തിനടിയിലാകും. വലിയ ദുരന്തം വരുത്തിവെക്കുന്ന സമീപനമാണ് അധികാരികൾ സ്വീകരിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് സ്ഥലം ഏറ്റെടുത്തിട്ടും വീതി കൂട്ടാത്തത് അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ്. എല്ലാ മഴക്കാലത്തും വളരെ പെട്ടെന്ന് വെള്ളം ഉയരുന്ന ഭാഗമാണിത്. എസ്.സി സ്കൂൾ റോഡ് വെള്ളത്തിലാകുന്നതോടെ വിദ്യാർഥികളും ദുരിതത്തിലാകും. ജനപ്രതിനിധികൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് താലൂക്ക് യോഗം ആവശ്യപ്പെട്ടു. മഴക്കാലം ആരംഭിക്കാനിരിക്കെ ഒട്ടും താമസിയാതെ തോടിന്‍റെ വീതി കൂട്ടി വെള്ളപ്പൊക്കം ഒഴിവാക്കണം. ചെയർമാൻ ടി.കെ. സാജു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് കെ.കെ. ജയിൻ ഉദ്ഘാടനം ചെയ്തു. ഫ്രെഡി ഉമ്മൻ, ഭദ്രൻ കല്ലക്കൽ, തോമസ് മാമൻ, അനിൽ എം. ജോർജ്, രാജു തേക്കടയിൽ, ജയൻ ബാലകൃഷ്ണൻ, അനു അനിൽകുമാർ, മാത്യു പി. വർഗീസ്, തോമസ് എബ്രഹാം, തങ്കച്ചൻ കല്ലുപറമ്പിൽ, എ.ടി. ലനീഷ്, ജോജി മാത്യൂസ്, ജി.അനിൽകുമാർ എന്നിവർ സംസാരിച്ചു. --- ptl rni _3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story