Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:41 AM IST Updated On
date_range 9 April 2022 5:41 AM ISTകെടുതി വിതച്ച് ജില്ലയിൽ കനത്ത മഴയും കാറ്റും
text_fieldsbookmark_border
മരംവീണ് കാറും ബെക്കും തകർന്നു, വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു പത്തനംതിട്ട: ജില്ലയിൽ ഒരാഴ്ചയായി പെയ്യുന്ന വേനൽമഴ കെടുതി വിതക്കുന്നു. വെള്ളിയാഴ്ച പത്തനംതിട്ടയിലുണ്ടായ കാറ്റിലും മഴയിലും മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. കുമ്പഴയിൽ കാറിന് മുകളിൽ മരംവീണു. പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് ജങ്ഷനിൽനിന്ന് വെട്ടിപ്രം ഭാഗത്ത് വാളുവെട്ടുംപാറ റോഡിൽ മരം ഒടിഞ്ഞ് വൈദ്യുതി കമ്പിയിൽ വീണു. സെന്‍റ് പീറ്റേഴ്സ് ജങ്ഷന് സമീപം വീടിന്‍റെ മതിൽ തകർത്ത് മരംവീണ് ബൈക്ക് തകർന്നു. വൈദ്യുതി ബന്ധവും തകരാറിലായി. പരിയാരം, പത്തനംതിട്ട കല്ലറക്കടവ്, പുത്തൻപീടിക, റിങ് റോഡ് എന്നിവിടങ്ങളിലൊക്കെ മരങ്ങൾ റോഡിലേക്കുവീണ് ഗതാഗതം മുടങ്ങി. മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകളും തകർന്നിട്ടുണ്ട്. കുമ്പഴയിൽ മരംവീണ് കാറിന്‍റെ പുറകുവശം തകർന്നു. പത്തനംതിട്ട നഗരത്തിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകളും തകർന്നു. അഗ്നിരക്ഷ സേന എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. പലഭാഗത്തും വീട്ടുകൾക്ക് മുകളിലേക്കും മരങ്ങൾവീണ് വലിയ നാശം ഉണ്ടായിട്ടുണ്ട്. കടമ്മനിട്ട കുടിലുകുഴിയിൽ മരംവീണ് സ്കൂട്ടർ യാത്രികക്ക് പരിക്കേറ്റു. പത്തനംതിട്ട കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ 13 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. സുരക്ഷിതത്വത്തിന്‍റെ ഭാഗമായി 10 ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തതായി സെക്ഷൻ ഓഫീസ് അറിയിച്ചു. വൈകീട്ട് പുല്ലാട് ജങ്ഷനിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം മുടങ്ങി. വാര്യാപുരത്ത് മരംവീണ് ടി.കെ റോഡിൽ ഗതാഗതം മുടങ്ങി. ഓമല്ലൂർ മുള്ളനിക്കാട് വൈദ്യുതി പോസ്റ്റും മരങ്ങളും റോഡിലേക്ക് മറിഞ്ഞുവീണു. കഴിഞ്ഞ രണ്ടു ദിവസമായി കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്കുകളിലായി ഒരു വീട് പൂർണമായും 40 വീടുകൾ ഭാഗികമായും വേനൽമഴയിലും കാറ്റിലും തകർന്നു. ----- ഇന്ധന വിലവർധനക്കെതിരെ ജനകീയ പ്രതിഷേധം പത്തനംതിട്ട: പെട്രോൾ, ഡീസൽ, പാചകവാതക കൊള്ളക്കെതിരെ പത്തനംതിട്ട ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ്ഓഫിസ് പടിക്കൽ ധർണനടത്തി. അബ്ദുൽ ഷുക്കൂർ മൗലവി അൽ ഖാസിമി ഉദഘാടനം ചെയ്തു. വില നിയന്ത്രിക്കാൻ കേന്ദ്ര, കേരള സർക്കാറുകൾ ഉടൻ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എച്ച്. ഷാജഹാൻ അധ്യക്ഷതവഹിച്ചു. എൻ. ബിസ്മില്ലാഖാൻ, എസ്. മുഹമ്മദ് അനീഷ്, സിറാജ് പുത്തൻവീട്, നിസാർ നൂർമഹൽ, ഫിറോസ് ഈട്ടിമൂട്ടിൽ, നഹാസ് പത്തനംതിട്ട, മുഹമ്മദ് പി.സലീം, അബ്ദുൽ സത്താർ, ഫിറോസ് ബഷീർ എന്നിവർ നേതൃത്വം നൽകി. ----- ഫോട്ടോ PTL 15 PRATHISHETHAM പത്തനംതിട്ട ജനകിയ കൂട്ടായ്മ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കൽ നടത്തിയ ധർണ അബ്ദുൽ ഷുക്കൂർ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story