Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:42 AM IST Updated On
date_range 14 April 2022 5:42 AM ISTപട്ടികവര്‍ഗ കുട്ടികള്‍ക്കുള്ള അവധിക്കാല ഉച്ചഭക്ഷണ വിതരണം തുടങ്ങി
text_fieldsbookmark_border
പത്തനംതിട്ട: മധ്യവേനല്‍ അവധിക്കാലത്ത് പട്ടികവര്‍ഗ ഊരുകളില്‍ നടത്തുന്ന ഭക്ഷണവിതരണ പദ്ധതിയുടെ ഉദ്ഘാടനം പ്ലാപ്പള്ളി പട്ടികവര്‍ഗ കോളനിയില്‍ പ്രമോദ് നാരായണ്‍ എം.എല്‍.എ നിര്‍വഹിച്ചു. കോളനിയിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ കെട്ടിടം നിര്‍മിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. മികച്ച രീതിയിലുള്ള പഠനസൗകര്യങ്ങളാണ് സ്‌കൂള്‍ കെട്ടിടത്തില്‍ ഒരുക്കുക. അതിനുള്ള നിയമപരമായ നടപടി പൂര്‍ത്തിയായി. സാങ്കേതിക അനുമതി ലഭിച്ചാലുടന്‍ പ്രവൃത്തി ആരംഭിക്കും. കൂടാതെ ജില്ലയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വനാവകാശ നിയമങ്ങളുടെ ആനുകൂല്യം ലഭിക്കാനുള്ള നടപടി സത്വരമായി നടത്തും. ഉപരിപഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് കരിയര്‍ കൗണ്‍സലിങ്, ജോലി സംബന്ധമായ സൗജന്യ പരിശീലനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ പെരുനാട് പഞ്ചായത്തിൻെറയും റാന്നി ബ്ലോക്ക് പഞ്ചായത്തിൻെറയും റാന്നി ഗുഡ്സമരിറ്റന്‍ ട്രസ്റ്റിൻെറയും സ്‌കൂള്‍ അധ്യാപകരുടെയും സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. മോഹനന്‍ അധ്യക്ഷതവഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഗോപി പൊതിച്ചോര്‍ വിതരണം നടത്തി. വാര്‍ഡ് മെംബര്‍ മഞ്ജു പ്രമോദ്, റാന്നി ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ എസ്.എസ്. സുധീര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം.എസ്. ശ്യാം, അനില്‍ അനിരുദ്ധന്‍, ഫാ. ബെന്‍സി മാത്യു കിഴക്കേതില്‍, പി.ടി.എ പ്രസിഡന്‍റ് രജിത് കെ.രാജ്, ഹെഡ്മാസ്റ്റര്‍ ബിജു തോമസ് അമ്പൂരി തുടങ്ങിയവര്‍ പങ്കെടുത്തു. PTL 10 DC FOOD കോളനിയിലെ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ തുടങ്ങിയവര്‍ ജില്ല ആസൂത്രണ സമിതി വാര്‍ഷിക പദ്ധതി യോഗം ചേർന്നു പത്തനംതിട്ട: വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ക്രിയാത്മകമായ പദ്ധതികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിനിയോഗിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് മല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. 2022-23 സാമ്പത്തികവര്‍ഷത്തെ ജില്ല ആസൂത്രണ സമിതിയുടെ വാര്‍ഷിക പദ്ധതി യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനം കൃത്യസമയത്ത് ആരംഭിച്ച് പൂര്‍ത്തീകരിക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ആദ്യഘട്ട പദ്ധതികളുടെ അംഗീകാരത്തിനായുള്ള യോഗമാണ് നടന്നത്. 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യമായ പദ്ധതികൾക്കും കേന്ദ്ര ധനകാര്യ കമീഷന്‍ തുക ഉള്‍പ്പെടുത്തിയുള്ള പദ്ധതികൾക്കും സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കും ആസൂത്രണ സമിതി അനുമതി നല്‍കി. എ.ഡി.എം അലക്‌സ് പി.തോമസ്, ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി.മാത്യു, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ ദീപ ചന്ദ്രന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story