Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമഴ പെയ്താൽ കോന്നി...

മഴ പെയ്താൽ കോന്നി താലൂക്ക്​ ആശുപത്രിയിൽ ബക്കറ്റുമായി നെട്ടോട്ടം

text_fields
bookmark_border
കോന്നി: മഴ ആരംഭിച്ചാൽ പിന്നെ കോന്നി താലൂക്ക് ആശുപത്രി ജീവനക്കാർക്ക് കാഷ്വൽറ്റിയിൽ പിടിപ്പത്​ പണിയാണ്​. ഡോക്ടർമാർ സഹിതം ബക്കറ്റ്​ തപ്പി ഓടും. രോഗികളെ പരിചരിക്കാൻപോലും ചിലപ്പോൾ സമയം ലഭിക്കില്ല. കാഷ്വൽറ്റിയിൽ കയറിയ മഴ വെള്ളം തേവി തുടച്ചുനീക്കുന്ന തിരക്കിലായിരിക്കും എല്ലാവരും. ഇത്തവണ മഴ ആരംഭിച്ചപ്പോൾ തുടങ്ങിയതാണ് കോന്നി താലൂക്ക് ആശുപത്രിയിലെ ഈ ദുഃസ്ഥിതി. കാഷ്വൽറ്റി കെട്ടിടത്തിന്റെ ഒന്നാം നിലയുടെ നിർമാണപ്രവർത്തനം പാതിവഴിയിൽ നിൽക്കുന്ന അവസ്ഥയിൽ മുകളിൽനിന്ന്​ ഇറങ്ങുന്ന മഴവെള്ളം കെട്ടിടത്തിനുള്ളിലൂടെ ഒഴുകി ആശുപത്രിക്ക് ഉള്ളിൽ എത്തുന്ന അവസ്ഥയാണുള്ളത്. മഴ ശക്തമായാൽ കെട്ടിടത്തിൽ ഫാർമസി പ്രവർത്തിക്കുന്ന മുറി വരെ വെള്ളം കയറും. കാഷ്വൽറ്റി മുറിയിലും വെള്ളം നിറയും. ഈ മഴക്കാലം ആരംഭിച്ചതിനുശേഷം നിരവധി തവണയാണ് ഇത്തരത്തിൽ വെള്ളം കയറിയത്. വെള്ളം കയറുമ്പോൾ ഗുരുതരമായി എത്തിക്കുന്ന രോഗികളെപോലും ഇവിടെനിന്ന്​ മാറ്റേണ്ടി വന്നിട്ടുണ്ട്. മുകൾ നില കെട്ടിടത്തിന്റെ നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന്​ ഇവിടെ എത്തുന്ന രോഗികൾ പറയുന്നു. മുകളിൽനിന്ന്​ വീഴുന്ന വെള്ളം ശേഖരിക്കാൻ ബക്കറ്റ് നിരത്തിവെക്കേണ്ട ഗതികേടിലാണ് ആശുപത്രി ജീവനക്കാരും ഡോക്ടർമാരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story