Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 11:59 PM GMT Updated On
date_range 14 April 2022 11:59 PM GMTഅംബേദ്കർ ജയന്തി ആഘോഷം
text_fieldsbookmark_border
പന്തളം: ബി.ജെ.പി എസ്.സി മോർച്ച ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അംബേദ്കർ ജയന്തി ആഘോഷവും പുഷ്പാർച്ചനയും നടന്നു. പന്തളത്ത് ബി.ജെ.പി ജില്ല പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച ജില്ല പ്രസിഡന്റ് രൂപേഷ് അടൂർ അധ്യക്ഷതവഹിച്ചു. എസ്.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സന്ദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ, സംസ്ഥാന സമിതി അംഗം സുശീല സന്തോഷ്, എസ്.സി മോർച്ച ജില്ല ജനറൽ സെക്രട്ടറി ബിജു പരമേശ്വരൻ, അജിത് പുലാട്, കെ.വി. പ്രഭ, കെ. സീന, രജനീഷ് കുരമ്പാല തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: എസ്.സി മോർച്ച ജില്ല കമ്മിറ്റി നേതൃത്വത്തിൽ പന്തളത്ത് നടന്ന ബി.ജെ.പി ജില്ല പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story