Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകല്ലേലി കാവിൽ...

കല്ലേലി കാവിൽ പത്താമുദയ മഹോത്സവത്തിന് ദീപം തെളിച്ചു

text_fields
bookmark_border
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിലെ പത്താമുദയ മഹോത്സവത്തിന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഭദ്രദീപം തെളിച്ചു. കാവ് പ്രസിഡൻറ്​ അഡ്വ. സി.വി. ശാന്തകുമാർ അധ്യക്ഷത വഹിച്ചു. 23വരെ ആദിദ്രാവിഡ നാഗഗോത്ര ജനതയുടെ ആചാര അനുഷ്ഠാനത്തോടെ പത്തുദിന മഹോത്സവം നടക്കും. വിഷുദിനമായ വെള്ളിയാഴ്​ച രാവിലെ വിഷുക്കണി ദർശനം. വിഷുക്കൈനീട്ടത്തോടെ രണ്ടാം ഉത്സവം നടക്കും. എട്ടാം ഉത്സവംവരെ പ്രഭാതപൂജകൾക്ക് ഒപ്പം വിശേഷാൽ ഉപസ്വരൂപ പൂജകൾ നടക്കും. ഒമ്പതാം ഉത്സവദിനമായ 22ന് വൈകീട്ട് ഏഴു മുതൽ കല്ലേലി അപ്പൂപ്പ​ന്‍റെ തമിഴ് ചരിതമായ വിൽപാട്ട് തെങ്കാശി പംബ്ലി സെൽവിയും സംഘവും അവതരിപ്പിക്കും. എട്ടിന്​ നൃത്തസന്ധ്യ, ഒമ്പതിന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. പത്താമുദയമായ 23ന് പുലർച്ച നാലിന്​ മല ഉണർത്തൽ. 11ന്​ പത്താമുദയ സാംസ്കാരിക സദസ്സ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്​ഘാടനം ചെയ്യും. പടം: PTL41kallely കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവത്തിന് ഭദ്രദീപം തെളിച്ച ശേഷം അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story