Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവല്ല-റാന്നി...

തിരുവല്ല-റാന്നി റൂട്ടില്‍ കൂടുതൽ ബസ്​ അനുവദിക്കണം -സി.പി.ഐ

text_fields
bookmark_border
മല്ലപ്പള്ളി: തിരുവല്ല-റാന്നി റൂട്ടില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിക്കണമെന്ന് സി.പി.ഐ എഴുമറ്റൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ സര്‍വിസ് നിര്‍ത്തിയ പല ബസുകളും പുനരാരംഭിക്കാത്തതിനാല്‍ രൂക്ഷമായ യാത്രക്ലേശമാണ് അനുഭവപ്പെടുന്നത്. ശാന്തിപുരം-ആനക്കുഴി റോഡിന്‍റെ ടാറിങ് പൂര്‍ത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കുക, എഴുമറ്റൂർ പഞ്ചായത്തിലെ ഒന്ന്​, രണ്ട്​, മൂന്ന്​ വാര്‍ഡുകളിലെ രണ്ടാംഘട്ട കുടിവെള്ള വിതരണ പദ്ധതി പൂര്‍ത്തീകരിക്കുക, വാളക്കുഴി നാരകത്താനി റോഡി​ന്‍റെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ഓയില്‍പാം ഇന്ത്യ ചെയര്‍മാന്‍ എം.വി. വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. എബ്രഹാം തോമസ്​, ജോമോൻ, മണ്ഡലം സെക്രട്ടറി കെ. സതീശ്, ജില്ല കൗണ്‍സിൽ അംഗം അനീഷ് ചുങ്കപ്പാറ, മണ്ഡലം സെക്രട്ടേറിയറ്റ്​ അംഗം സന്തോഷ് കെ.ചാണ്ടി, ജയിംസ് ജോണ്‍, പി.ടി. മാത്യു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: പി.ടി. മാത്യു (സെക്ര), ലിബു തൊട്ടിയില്‍ (അസി. സെക്ര). പ്രഫ. സാം പള്ളിക്കല്‍, ലൈജു സാമുവല്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story