Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 12:01 AM GMT Updated On
date_range 2 May 2022 12:01 AM GMTഎന്റെ കേരളം പ്രദര്‍ശന വിപണന മേള; കൂട്ടനടത്തം സംഘടിപ്പിച്ചു
text_fieldsbookmark_border
പത്തനംതിട്ട: സംസ്ഥാന മന്ത്രിസഭ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം മേയ് ദിനത്തില്‍ പത്തനംതിട്ട ഗാന്ധി സ്‌ക്വയറില്‍നിന്ന് ജില്ല സ്‌പോര്‍ട്‌സ് കൗണ്സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട പ്രസ് ക്ലബിന്റെയും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെയും തൊഴിലാളികളുടെയും സഹകരണത്തോടെ ജില്ല സ്റ്റേഡിയത്തിലേക്ക് കൂട്ടനടത്തം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ കൂട്ടനടത്തം ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ജില്ല സ്റ്റേഡിയത്തില്‍ തൊഴിലാളികള്‍ക്കായി 100 മീറ്റര്‍, 400 മീറ്റര്‍ ഓട്ടം, ഷോട്പുട്ട് മത്സരങ്ങള്‍ സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹന്‍, സുമേഷ് ഐശ്വര്യ(ജനതാദള്‍), സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം സക്കീര്‍ അലങ്കാര്‍, അത്ലറ്റിക് കോച്ച് റോസമ്മ, വോളിബാള്‍ കോച്ച് തങ്കച്ചന്‍ പി.ജോസഫ്, നെറ്റ്‌ബാള്‍ കോച്ച് ഗോഡ്സണ്‍ ബാബു, സോഫ്റ്റ് ബാള്‍ കോച്ച് കുഞ്ഞുമോന്‍, കോച്ച് അഖില, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. മണിലാല്‍, ഇന്‍ഫര്‍മേഷന്‍ അസി. ഗീതു വരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 12 nadatham സംസ്ഥാന മന്ത്രിസഭ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം മേയ് ദിനത്തില്‍ പത്തനംതിട്ട ഗാന്ധി സ്‌ക്വയറില്‍നിന്ന് ജില്ല സ്റ്റേഡിയത്തിലേക്ക് സംഘടിപ്പിച്ച കൂട്ടനടത്തം നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു വിപണന മേളയുടെ പ്രചാരണാര്‍ഥം വിവിധ പരിപാടികള്‍ പത്തനംതിട്ട: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ മേയ് 11 മുതല്‍ 17വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ പ്രചാരണാര്‍ഥം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ല സ്‌പോര്‍ട്‌സ് കൗണ്സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട പ്രസ് ക്ലബിന്റെയും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെയും ജില്ല ലൈബ്രറി കൗണ്‍സിലിന്റെയും ജില്ല സാക്ഷരത മിഷന്റെയും ആഭിമുഖ്യത്തിലാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മേയ് മൂന്നിന് വൈകീട്ട് ആറിന് പത്തനംതിട്ട ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസ് അങ്കണത്തില്‍ നടക്കുന്ന നാട്ടരങ്ങ് കലാ-സാംസ്‌കാരിക പരിപാടിയില്‍ 2021-22ല്‍ മെഡല്‍ നേടിയ കായികതാരങ്ങളെ ആദരിക്കും. നാലിന് രാവിലെ 10ന് ജില്ല സ്‌റ്റേഡിയത്തില്‍ ചെസ് മത്സരം സംഘടിപ്പിക്കും. അഞ്ചിന് രാവിലെ 11ന് പത്തനംതിട്ട ടൗണില്‍ മാജിക് ഷോ നടക്കും. എട്ടിന് രാവിലെ 10ന് ജില്ല സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ തുല്യത പഠിതാക്കളുടെ സംഗമവും നൂറ് പഠനകേന്ദ്രങ്ങളില്‍ സാക്ഷരത പഠിതാക്കളുടെ രചന മത്സരവും നടക്കും. ഒമ്പതിന് രാവിലെ ഒമ്പതിന് ജില്ലയിലെ പ്രധാന ടൗണുകളില്‍ സംഘടിപ്പിക്കുന്ന ഫ്ലാഷ് മോബിന് തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ തുടക്കമാകും. ഒമ്പതിന് രാവിലെ 10ന് പത്തനംതിട്ട കോഓപറേറ്റിവ് കോളജില്‍ ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരം നടത്തും. ഒമ്പതിന് വൈകീട്ട് 3.30ന് ജില്ലയിലെ മാധ്യമപ്രവര്‍ത്തകരും ജനപ്രതിനിധികളും അടങ്ങുന്ന ടീമുകള്‍ തമ്മില്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ല സ്‌റ്റേഡിയത്തില്‍ വടംവലി മത്സരം നടത്തും. ഇതിനുപുറമേ ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട പ്രസ്ക്ലബുമായി സഹകരിച്ച് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story