Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 12:03 AM GMT Updated On
date_range 2 May 2022 12:03 AM GMTഅവകാശപത്രിക അംഗീകരിക്കണം -വിശ്വകർമ മഹാസഭ
text_fieldsbookmark_border
റാന്നി: സർക്കാറിനുനൽകിയ അവകാശ പത്രിക അംഗീകരിക്കണമെന്നും പരമ്പരാഗത പണിശാലകൾ ആധുനികവത്കരിക്കാൻ സഹായങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ തുടങ്ങാൻ അഖിലകേരള വിശ്വകർമ മഹാസഭ ദക്ഷിണമേഖല നേതൃപഠന ശിൽപശാല തീരുമാനിച്ചു. താലൂക്ക് അടിസ്ഥാനത്തിൽ ആർട്ടിസാൻസ് ലേബർ സൊസൈറ്റികൾ രൂപവത്കരിച്ച് സർക്കാർ, അർധസർക്കാർ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പരമ്പരാഗത വിശ്വകർമ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കണമെന്ന് തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ശിൽപശാല ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് ആലുംപീടിക സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വിജയൻ കെ.ഈരേഴ അധ്യക്ഷതവഹിച്ചു. വിശ്വകർമ യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ. വിശ്വരാജൻ, ആർട്ടിസാൻസ് മഹിള സമാജം സംസ്ഥാന പ്രസിഡന്റ് ബിജി കണ്ണൻ, റാന്നി യൂനിയൻ പ്രസിഡന്റ് ടി.കെ. രാജപ്പൻ, സെക്രട്ടറി പി.എസ്. മധുകുമാർ, മഹാസഭ സംസ്ഥാന ഓർഗനൈസിങ് സെക്രിട്ടറി ടി.ജി. ഗോപിനാഥൻ കോട്ടയം, സംസ്ഥാന സെക്രട്ടറി ശശികുമാർ ചെങ്ങന്നൂർ, കെ.ആർ. ഗോപിനാഥൻ വടശ്ശേരിക്കര, എൻ. രവികുമാർ അമ്പലപ്പുഴ, ടി.എസ്. ജിജു എന്നിവർ സംസാരിച്ചു. നാടക ആചാര്യൻ ഭാസകർ ലക്ഷ്മി മംഗലത്തിനെ ആലുംപീടിക സുകുമാരൻ ആദരിച്ചു. PTL 15 viswakarma south zone അഖിലകേരള വിശ്വകർമ മഹാസഭ ദക്ഷിണ മേഖല നേതൃപഠന ശിൽപശാല റാന്നിയിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ആലുംപീടിക സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു കെ.എസ്.കെ.ടി.യു ഏരിയ കൺവെൻഷൻ കോന്നി: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ കോന്നി ഏരിയ കൺവെൻഷൻ വി-കോട്ടയം എസ്.എൻ.ഡി.പി ഹാളിൽ ജില്ല പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കോന്നി ഏരിയ പ്രസിഡന്റ് വർഗീസ് ബേബി അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി പി. രാധാകൃഷ്ണൻ റിപ്പോർട്ടും ജില്ല വൈസ് പ്രസിഡന്റ് എ. വിപിൻകുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ. ശ്രീകുമാർ സ്വാഗതം പറഞ്ഞു. പ്രജിത്കുമാർ, ചന്ദ്രമതി ശിവരാജൻ, ഷിബു, ചെറിയാൻ, കെ.കെ. പുരുഷോത്തമൻ, സി.ജി. സോമരാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story