Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 12:09 AM GMT Updated On
date_range 4 May 2022 12:09 AM GMTസ്പോർട്സ് സ്കൂൾ പ്രവേശനം; മുനിസിപ്പൽ സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽ
text_fieldsbookmark_border
പത്തനംതിട്ട: ആറ് മുതല്‍ 11ആം തരം വരെയുള്ള സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് കേരളത്തിലെ മുന്‍നിര സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്കുള്ള സെലക്ഷന് ട്രയൽസ് പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ജൂഡോ, ക്രിക്കറ്റ്, തയ്ക്വാൻഡോ, വോളിബാള്‍, ബാസ്‌കറ്റ്‌ബാള്‍, ഹോക്കി, റസ്ലിങ് തുടങ്ങിയ കായിക ഇനങ്ങള്‍ക്കുള്ള സെലക്ഷനാണ് വ്യാഴാഴ്ച് നടക്കുന്നത്. വിദ്യാർഥികള്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും രണ്ട് ഫോട്ടോയും സഹിതം രാവിലെ എട്ട് മണിക്ക് മുമ്പായി സ്റ്റേഡിയത്തിൽ ഹാജരാകണം. ആറ്, ഏഴ് ക്ലാസുകളിലേക്ക് ജനറല്‍ ടെസ്റ്റ് വഴിയും ഒമ്പത്, 10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റിലേക്ക് സംസ്ഥാനതല മെഡല്‍ ജേതാക്കള്‍ക്കും എട്ട്, 11 ക്ലാസുകളിലേക്ക് ജനറല്‍ ടെസ്റ്റിനൊപ്പം ഗെയിം പ്രാവീണ്യം കൂടി പരിഗണിച്ചാവും പ്രവേശനം നല്‍കുക. ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്സിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് കേരളയാണ് കായിക വിദ്യാർഥികള്‍ക്കായി ഈ അവസരം ഒരുക്കിയിരുക്കുന്നത്. തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശൂര്‍ സ്‌പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലെ ആറ് മുതല്‍ 11 വരെ ക്ലാസുകളിലേക്കുള്ള സെലക്ഷന് ട്രയല്‍സാണ് പത്തനംതിട്ടയിൽ നടത്തുന്നത്. സഹ. ബാങ്കുകളെ സി.പി.എം കൊള്ളയടിക്കുന്നു -യുവമോർച്ച പത്തനംതിട്ട: സഹ. ബാങ്കുകളെ സി.പി.എം കൊള്ളയടിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് പറഞ്ഞു. യുവമോർച്ച ജില്ല കമ്മിറ്റിയുടെ ഏകദിന നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സഹ. ബാങ്കുകൾ ഭൂരിപക്ഷവും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രങ്ങളാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മൈലപ്ര സഹ. ബാങ്ക് അഴിമതി. സഹകരണ ബാങ്ക് അഴിമതികളിൽ സി.പി.എമ്മിന് പിന്തുണ കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുവമോർച്ച ജില്ല പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമൻ, ജില്ല ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, ജില്ല വൈസ് പ്രസിഡന്റ് കെ. ബിനുമോൻ, ജി. ശ്യാംകൃഷ്ണൻ, വിപിൻ വാസുദേവ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. പ്രബന്ധരചന മത്സരം പത്തനംതിട്ട: സോഷ്യലിസ്റ്റ് നേതാവും രാജ്യസഭാംഗമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്‍റെ രണ്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ സ്കൂൾ വിദ്യാർഥികൾക്കായി പ്രബന്ധരചന മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. 'എം.പി. വീരേന്ദ്രകുമാർ എന്ന പരിസ്ഥിതി സ്നേഹി' എന്നതാണ് വിഷയം. എട്ടുപുറത്തിൽ കവിയരുത്. വിജയികൾക്ക് സമ്മാനങ്ങൾ 28ന് വിതരണം ചെയ്യും. മേയ് 20നകം റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി പി.ഒ എന്ന വിലാസത്തിൽ പ്രബന്ധങ്ങൾ അയക്കണം. ഫോൺ: 9495104828.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story