Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 12:11 AM GMT Updated On
date_range 4 May 2022 12:11 AM GMTചന്ദനപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ ആരംഭിച്ചു
text_fieldsbookmark_border
പത്തനംതിട്ട: ആഗോള തീർഥാടന കേന്ദ്രമായ . പ്രധാന പെരുന്നാൾ ദിനങ്ങൾ ഏഴ്, എട്ട് തീയതികളിലാണ്. ബുധനാഴ്ച രാവിലെ ഏട്ടിന് മൂന്നിന്മേൽ കുർബാന. 6.30ന് താലന്ത്-കുട്ടികളുടെ കലാപരിപാടികൾ സജിൻ ജോൺ ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ എട്ടിന് മൂന്നിന്മേൽ കുർബാന. 6.30ന് ലോക പ്രവാസി സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രവാസിസംഘം പ്രസിഡന്‍റ് മാത്യുസ് പി.ജേക്കബ് അധ്യക്ഷതവഹിക്കും. ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. ആറിന് രാവിലെ 10ന് അഖില മലങ്കര വനിത സംഗമം സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. ഭദ്രാസന മർത്തമറിയം സമാജം വൈസ് പ്രസിഡന്‍റ് ഫാ. സഖറിയ സാമുവൽ അധ്യക്ഷതവഹിക്കും. ഏഴിന് രാവിലെ എട്ടിന് മൂന്നിന്മേൽ കുർബാന. 10 ന് പൊന്നിൻ കുരിശ് സമർപ്പണം 11 ന് അഖില മലങ്കര യുവജനസംഗമം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. അബ്ദുസ്സമദ് സമദാനി എം.പി സംസാരിക്കും. രാത്രി എട്ടിന് റാസ. പെരുന്നാളിന്‍റെ പ്രധാന ദിനമായ എട്ടിന് രാവിലെ ആറിന് ചെമ്പിൽ അരിയിടീൽ കർമം. എട്ടി ന് പരിശുദ്ധ കാതോലിക്ക ബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത, എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികരാകും. 11 ന് പരിശുദ്ധ കാതോലിക്ക ബാവാക്ക് സ്വീകരണവും ഓർഡർ ഓഫ്സൻെറ് ജോർജ് സമർപ്പണവും ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രി വീണ ജോർജ് മുഖ്യപ്രഭാഷണം നടത്തും. സാധുജന സഹായ പദ്ധതി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. മൂന്നി ന് ചെമ്പെടുപ്പ് റാസ ആരംഭിക്കും. 3.30ന് ജങ്നിൽ സ്വീകരണം കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഞ്ചി ന് പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്. 15ന് രാവിലെ കുർബാന. 10 ന് കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. പരിപാടികൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ ട്രസ്റ്റി ജോൺസൺ വടശ്ശേരിയേത്ത്, പ്രോഗ്രാം കൺവീനർ റോയ് വർഗീസ്, റോഹൻ വി. റോയ്, ഷിജോ ജോയ്സ് , ബിബിൻ സജി എന്നിവർ പങ്കെടുത്തു. വേനൽക്കാല ക്യാമ്പ് ഇടക്കുളം: ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിൽ വേനൽക്കാല ക്യാമ്പ് നടന്നു. റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത് ഉദ്ഘാടനം ചെയ്തു. റവ.ബ്ലസൺ കെ. മോനച്ചൻ അധ്യക്ഷതവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വർഗീസ് എ. ജോസഫ്, ക്യാമ്പ് കൺവീനർ ആനി പി.എബ്രഹാം, മിന്‍റു ഫിലിപ്, സാന്ദ്ര സന്തോഷ്, നക്ഷത്ര പഞ്ചമി, ജുവാന ജോൺ, മീര ഹരി എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ PTL 17 CAMP ഇടക്കുളം ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിൽ വേനൽക്കാല ക്യാമ്പ് റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story