Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:04 AM GMT Updated On
date_range 5 May 2022 12:04 AM GMTകാത്തിരിപ്പുകേന്ദ്രമില്ല; വടശ്ശേരിക്കരയിൽ മഴയുംവെയിലുമേറ്റ് യാത്രക്കാർ വലയും
text_fieldsbookmark_border
യാത്രക്കാർക്ക് കടത്തിണ്ണ മാത്രമാണ് ആശ്രയം വടശ്ശേരിക്കര: വിവിധ ദിശയിലേക്ക് പോകാൻ നൂറുകണക്കിന് യാത്രക്കാരെത്തുന്ന വടശ്ശേരിക്കരയിൽ മഴയും വെയിലുംകൊണ്ട് മണിക്കൂറുകൾ കാത്തുനിന്ന് യാത്രക്കാർ വലയുന്നു. വിവിധ പ്രദേശങ്ങളിലേക്കുള്ള ഗതാഗത സംവിധാനത്തെ ഏകീകരിക്കുന്ന കേന്ദ്രമായിട്ടും വടശ്ശേരിക്കരയിൽ ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നില്ല. ടൗണിലെത്തുന്ന യാത്രക്കാർക്ക് കടത്തിണ്ണ മാത്രമാണ് ആശ്രയം. ചിറ്റാർ, പെരുനാട് ഭാഗങ്ങളിലേക്കുള്ള ബസുകൾ നിർത്തുന്ന ടൗണിന്റെ കിഴക്കേയറ്റത്ത് കാത്തിരിപ്പ് കേന്ദ്രമുണ്ടെങ്കിലും പത്തനംതിട്ട തലച്ചിറ ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ടൗണിന്റെ മധ്യഭാഗത്തും റാന്നി, കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബസുകൾ നിർത്തുന്ന ടൗണിന്‍റെ പടിഞ്ഞാറുഭാഗത്തും കാത്തിരിപ്പുകേന്ദ്രം പോയിട്ട് ഒരുമരത്തണൽപോലും ഇല്ല. റാന്നി ഭാഗത്തേക്കുള്ള ബസുകൾ കാത്തുനിൽക്കാൻ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് ബസുകളുടെ എണ്ണം കുറവായതിനാലും ബസുകളുടെ സമയക്രമത്തിൽ മാറ്റംവന്നതിനാലും യാത്രക്കാർ മണിക്കൂറുകളോളം പൊരിവെയിലിൽ കാത്തുനിൽക്കണം. ഇവിടെ മഴ പെയ്താൽ തൊട്ടടുത്ത് കടത്തിണ്ണയിലെങ്കിലും കയറിനിൽക്കാം. അതേസമയം പത്തനംതിട്ട , മലയാലപ്പുഴ ഭാഗത്തേക്ക് പോകുന്ന ബസുകൾ കാത്തുനിൽക്കുന്ന ഭാഗത്ത് വെയിൽ മാത്രമല്ല മഴ പെയ്താലും നിന്നുകൊള്ളുകയേ മാർഗമുള്ളൂ. ശബരിമല തീർഥാടകരുടെ വാഹനത്തിരക്കും സ്ഥലപരിമിതിയുംകൊണ്ട് വീർപ്പുമുട്ടുന്ന വടശ്ശേരിക്കര ടൗണിൽ ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യം ഏറെക്കുറെ തഴഞ്ഞ മട്ടാണ്. പടം: പൊരിവെയിലത്ത് വടശ്ശേരിക്കര ടൗണിൽ റാന്നി ഭാഗത്തേക്ക് ബസ് കാത്തുനിൽക്കുന്നവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story