Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 12:04 AM GMT Updated On
date_range 26 Feb 2022 12:04 AM GMTതൊഴിൽ മേള 19ന് കാതോലിക്കേറ്റ് കോളജില്‍; 16 വരെ രജിസ്റ്റര്‍ ചെയ്യാം
text_fieldsbookmark_border
പത്തനംതിട്ട: തൊഴില്‍ അന്വേഷകര്‍ക്ക് പരമാവധി തൊഴില്‍ പ്രദാനം ചെയ്യുന്ന വേദിയായി തൊഴില്‍ മേളകള്‍ മാറണമെന്ന് ജില്ലതല സ്‌കില്‍ കമ്മിറ്റി ചെയര്‍പേഴ്‌സനും കലക്ടറുമായ ഡോ. ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന തൊഴില്‍മേള ഉപസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ല ഭരണകൂടത്തിന്റെയും ജില്ല നൈപുണ്യ വികസന കമ്മിറ്റിയുടെയും ജില്ല പ്ലാനിങ് ഓഫിസിന്റെയും ആഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് സംഘടിപ്പിക്കുന്ന മേള മാര്‍ച്ച് 19ന് കാതോലിക്കേറ്റ് കോളജില്‍ നടക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും മലയോരമേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കും ഇത്തരം മേളകള്‍ കൂടുതല്‍ പ്രയോജനം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന വിവിധങ്ങളായ മേഖലയില്‍നിന്നുള്ള തൊഴില്‍ ദാതാക്കളെ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ഉദ്യോഗാര്‍ഥികളെ തേടുന്ന തൊഴില്‍ ദാതാക്കള്‍ www.statejobportal.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. തൊഴില്‍ദാതാക്കള്‍ക്ക് ഫെബ്രുവരി 28 വരെയും തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ച്ച് മൂന്നു മുതല്‍ 16 വരെയും രജിസ്റ്റര്‍ ചെയ്യാം. ജില്ല പ്ലാനിങ് ഓഫിസര്‍ സാബു. സി. മാത്യു, ഫിനാന്‍സ് ഓഫിസര്‍ ഷിബു എബ്രഹാം, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍ കുമാര്‍, ചെന്നീര്‍ക്കര ഗവ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ പി. സനല്‍ കുമാര്‍, പട്ടികവര്‍ഗ വികസന ഓഫിസര്‍ എസ്.എസ്. സുധീര്‍, എംപ്ലോയ്മെന്റ് ഓഫിസര്‍ ഖദീജാ ബീവി എന്നിവർ പങ്കെടുത്തു. ഫോട്ടോ PTL 11 JOB FAIR കലക്ടറേറ്റില്‍ ചേര്‍ന്ന തൊഴില്‍മേള ഉപസമിതി യോഗത്തില്‍ ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സംസാരിക്കുന്നു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു പത്തനംതിട്ട: ജില്ലയിലെ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ്/ആയുര്‍വേദ കോളജസ് ഡിപ്പാര്‍ട്ട്മെന്റ്സ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് ( ആയുര്‍വേദ) (കാറ്റഗറി നം.531/2019) തസ്തികയിലേക്ക് 20000-45800 ശമ്പള നിരക്കില്‍ 2021 മാർച്ച് 10ന് നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പബ്ലിക് സര്‍വിസ് കമീഷന്‍ ജില്ല ഓഫിസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story