Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 12:09 AMUpdated On
date_range 1 April 2022 12:09 AMറാന്നി മണ്ഡലത്തിലെ 43 റോഡ് പുനരുദ്ധരിക്കും
text_fieldsbookmark_border
റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ 43 റോഡ് ദുരന്തനിവാരണ വകുപ്പ് കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ പുനരുദ്ധരിക്കും. ഓരോ റോഡിനും നാലുലക്ഷം വീതം 172 ലക്ഷം രൂപയാണ് പുനരുദ്ധാരണത്തിന് അനുവദിച്ചിരിക്കുന്നത്. റോഡുകളുടെ പേര്, പഞ്ചായത്ത് (ബ്രാക്കറ്റില്‍) എന്ന ക്രമത്തില്‍: കൊണ്ടൂര്‍പടി-ഞുഴൂര്‍ ഹരിജന്‍ കോളനി റോഡ് (അയിരൂര്‍), തോട്ടുപുറം-നാല് സെന്റ് കോളനി റോഡ്, തോടുകല്‍-ആലുങ്കല്‍പടി റോഡ് (അയിരൂര്‍), എഴുമറ്റൂര്‍ കൊച്ചുകാല-അയ്യന്‍കോവില്‍പടി (എഴുമറ്റൂര്‍), ളാഹേത്തുപടി-പാലകുന്ന് റോഡ് (എഴുമറ്റൂര്‍), പുത്തേഴം-കുളത്തുങ്കല്‍പടി (അയിരൂര്‍), ആശ്രമംപടി-മാക്കാട് റോഡ് (എഴുമറ്റൂര്‍), കോലത്തുപടി -താന്നിക്കല്‍ പടി റോഡ് കോണ്‍ക്രീറ്റിങ് (കൊറ്റനാട്), പുല്ലാന്നിപ്പാറ-മുണ്ടോലിപടി റോഡ് (കോട്ടാങ്ങല്‍), പോറ്റമല -സ്കൂള്‍പടി-ചക്കുംമുട്ടില്‍പടി റോഡ് (കോട്ടാങ്ങല്‍), നെല്ലിമല-കുഴിക്കാട് റോഡ് (കോട്ടാങ്ങല്‍), കുമ്പളന്താനം എല്‍.പി.എസ്-ചെമ്പകശ്ശേരി പടി റോഡ് (കൊറ്റനാട്), കുമ്പളന്താനം- കടമാന്‍കുഴി റോഡ് (കൊറ്റനാട്), ചാണകത്തറയില്‍പടി-നല്ലൂര്‍ പടി റോഡ് (ചെറുകോല്‍), തലക്കോട്ടുപടി വീരമല റോഡ് (ചെറുകോല്‍), കാക്കനാട്പടി-കൊന്നക്കല്‍ റോഡ് (ചെറുകോല്‍), വാകത്താനം-മുക്കട- പഴയ റോഡ് (പഴവങ്ങാടി), ബൗണ്ടറി-ഒളികല്ല് (വടശ്ശേരിക്കര), പഴേവീട്ടില്‍-നെടുന്താനത്തുപടി റോഡ് (റാന്നി), ഇടകടത്തി-ആറാട്ട് കടവ് റോഡ് (വെച്ചൂച്ചിറ), കൊല്ലന്‍പടി -കുന്നേല്‍പടി റോഡ് (റാന്നി), സി.എം.എസ് പള്ളിപ്പടി-കട്ട കാരത്തടം റോഡ് (പഴവങ്ങാടി), ചൂരക്കുഴി-മാടമണ്‍ റോഡ് (നാറാണംമൂഴി), എലിമുള്ളുമാങ്കല്‍പടി -വാര്യത്ത് പടി റോഡ് (അങ്ങാടി), മഠത്തുംമൂഴി-മാമ്പ്രക്കുഴി റോഡ് (പെരുനാട്), വലിയ പാലം-കാലായില്‍ പടി-ശാന്തി നഗര്‍ റോഡ് (പെരുനാട്), കൊല്ലംപടി -പുതുശ്ശേരില്‍ പടി റോഡ് (റാന്നി), പുതുവേല്‍-തിനവിളപടി-പുതുവേല്‍ തടം റോഡ് (പെരുനാട്), പുരക്കല്‍പടി -ആറാട്ടുമണ്‍ റബര്‍ബോര്‍ഡ് (നാറാണംമൂഴി) കണ്ണന്നുമണ്‍ -വടക്ക് പുരട്ട് (പെരുനാട്), പാലക്കല്‍ പടി-പ്ലാവേലി നിരവ് റോഡ് (വെച്ചൂച്ചിറ), പൂവന്മല- പുറമ്പാറ തടം റോഡ് (അങ്ങാടി), വേമ്പുന്താനത്ത്പടി -കുഴികാലായില്‍പടി റോഡ് (റാന്നി), സെമിത്തേരിപടി-പലേക്കാട് റോഡ് (വെച്ചൂച്ചിറ), നാറാണംമൂഴി-ചൊള്ളനാവയല്‍ - അടിച്ചിപ്പുഴ റോഡ് (നാറാണംമൂഴി), ഇടത്തറ-വാവുബലിക്കണ്ടം റോഡ് (വടശ്ശേരിക്കര), കോളനി ആശുപത്രിപ്പടി-പരുവ റോഡ് (വെച്ചൂച്ചിറ), ചാവരുപാറ-കുരിശിങ്കല്‍പടി-പുതുപ്പറമ്പില്‍ പടി റോഡ് (പഴവങ്ങാടി), പള്ളിക്ക മുരുപ്പ്-തോമ്പുമണ്‍-പേങ്ങാട്ട് കടവ് റോഡ് (വടശ്ശേരിക്കര), ചക്കുംമൂട്ടില്‍- സണ്‍ഡേ സ്കൂള്‍ പടി റോഡ് (റാന്നി), പള്ളിക്കാല-സെമിത്തേരി റോഡ് (റാന്നി), പൊട്ടങ്കല്‍-കാനാപ്പുഴ റോഡ് (റാന്നി), വാലുപുരയിടത്തില്‍-പുന്നശ്ശേരി പടി റോഡ് (റാന്നി), കരിമ്പനാമണ്ണില്‍ -ചെറുകുളഞ്ഞി പള്ളിപ്പടി റോഡ് (വടശ്ശേരിക്കര).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story