Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:12 AM GMT Updated On
date_range 7 Jun 2022 12:12 AM GMTജില്ലയിലെ ബാങ്ക് നിക്ഷേപം 56,596 കോടി
text_fieldsbookmark_border
ലക്ഷ്യം കവിഞ്ഞ് കാര്‍ഷിക വായ്പ വിതരണം പത്തനംതിട്ട: ജില്ലയിലെ ദേശസാത്കൃത ബാങ്കുകളിൽ നിക്ഷേപം ഉയർന്നു. വായ്പയിലും വർധനയുണ്ട്. പല സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ടും അടുത്ത കാലത്തുണ്ടായ വിവാദങ്ങൾ ദേശസാത്കൃത ബാങ്കുകളിൽ നിക്ഷേപം വർധിക്കാൻ ഇടയാക്കിയെന്നാണ് സൂചന. വിവിധ ബാങ്കുകളിൽ നിക്ഷേപം 1344 കോടി വളര്‍ച്ചയോടെ ആകെ 56,596 കോടി രൂപയായാണ് ഉയര്‍ന്നത്. വായ്പകള്‍ 536 കോടി രൂപ വളര്‍ച്ചയോടെ 17,359 കോടിയായും ഉയര്‍ന്നു. കാര്‍ഷിക വായ്പ വിതരണ ലക്ഷ്യമായ 3155 കോടി കവിഞ്ഞ് 4266 കോടിയിലെത്തി. വ്യവസായ വായ്പ വിതരണ ലക്ഷ്യമായ 1105 കോടിയില്‍ 1039 കോടി നല്‍കി. മറ്റു മുന്‍ഗണന വായ്പകളും മുന്‍ഗണനേതര വായ്പകളും ഉള്‍പ്പെടെ 106 ശതമാനം ലക്ഷ്യം കൈവരിച്ചതായും 2021-22 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ ബാങ്കിങ് അവലോകന യോഗത്തില്‍ അവതരിപ്പിച്ച കണക്കുകളിൽ പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക വായ്പ വിതരണ ലക്ഷ്യം ആന്‍റോ ആന്‍റണി എം.പി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മിക്ക് നല്‍കി പ്രകാശനം ചെയ്തു. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. റിസര്‍വ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫിസര്‍ മിനി ബാലകൃഷ്ണന്‍, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, എസ്.ബി.ഐ റീജനല്‍ ഓഫിസ് പ്രതിനിധി സജു കെ.ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ----- കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന പത്തനംതിട്ട: ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന വ്യാഴാഴ്ച മുതല്‍ 17 വരെ രാവിലെ 10.30 മുതല്‍ 4.30 വരെ പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഓഫിസില്‍ നടക്കും. യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, മാര്‍ക്ക് ഷീറ്റുകള്‍, അസ്സല്‍ ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം പങ്കെടുക്കണം. പരിശോധനക്ക് യഥാസമയം ഹാജരാകാത്തവര്‍ക്ക് തൊട്ടടുത്ത കെ-ടെറ്റ് പരീക്ഷ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്ന വേളയില്‍ മാത്രമേ അവസരം നല്‍കൂവെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു. പരീക്ഷഭവന്‍ കഴിഞ്ഞ മാസത്തില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷയില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ല സെന്‍ററായ എം.ജി.എം എച്ച്.എസ്.എസില്‍ പരീക്ഷയെഴുതി വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന ഒമ്പത്, 10, 13, 14 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30വരെ തിരുവല്ല ജില്ല വിദ്യാഭ്യാസ ഓഫിസില്‍ നടത്തും. ഫോൺ: 9847251419, 0469 2601349.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story