1,042 ഹോട്ടലുകൾ പരിശോധിച്ചു; 52 ഹോട്ടലുകൾക്ക് നോട്ടീസ്
text_fieldsശബരിമല: മണ്ഡല ഉത്സവ ദിനങ്ങളിൽ 1,042 ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഇതിൽ 52 ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ഹോട്ടൽ ജീവനക്കാരായ 92 പേർക്ക് ആരോഗ്യ കാർഡ് ഇല്ലാത്തതിനാൽ ജോലിയിൽനിന്ന് മാറിനിൽക്കാൻ നിർദേശിക്കുകയും ചെയ്തു. ആരോഗ്യ കാർഡ് ലഭിച്ചതിന് ശേഷം മാത്രമേ ഇവർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാൻ സാധിക്കുകയുള്ളു.
ഡിസംബർ 30ന് ആരംഭിക്കുന്ന മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ഡെങ്കിപ്പനി, എലിപ്പനി, മലേറിയ തുടങ്ങിയ സാംക്രമിക രോഗങ്ങൾ തടയാനായി ആരോഗ്യവകുപ്പ് വിവിധയിടങ്ങളിൽ ഫോഗിങ് ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ തൊഴിലാളികൾക്ക് പ്രതിരോധ മരുന്നുകൾ ലഭ്യമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.