ജില്ലയിൽ 54 ദുരിതാശ്വാസ ക്യാമ്പുകളിൽ 1402 പേര്‍
text_fieldsപത്തനംതിട്ട: മഴ ശക്തമായി തുടരുന്ന ജില്ലയില്‍ 54 ദുരിതാശ്വാസ ക്യാമ്പിലായി കഴിയുന്നത് 400 കുടുംബങ്ങളിലെ 1402 പേര്‍.ഏറ്റവും കൂടുതല്‍ ക്യാമ്പുള്ളത് തിരുവല്ല താലൂക്കിലാണ്. ഇവിടെ 36 ക്യാമ്പിലായി 232 കുടുംബങ്ങളിലെ 778 പേര്‍ കഴിയുന്നു. താലൂക്ക്, ക്യാമ്പ്, കുടുംബം, ആകെ എന്ന ക്രമത്തില്‍: റാന്നി -നാല്, മല്ലപ്പള്ളി -നാല്, കോഴഞ്ചേരി -ആറ്, കോന്നി -ഒന്ന്, അടൂര്‍ -ഒന്ന്.
ജില്ലയിലെ മൂന്ന് നദിയിലും ജലനിരപ്പ് അപകടകരമായ നിലയിലേക്ക് എത്തുകയാണ്. ഏതുസാഹചര്യവും നേരിടാൻ ഒരുങ്ങിയിരിക്കണമെന്ന് നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എൻ.ഡി.ആർ.എഫ് സംഘവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മല്ലപ്പള്ളി, ആറന്മുള, പന്തളം എന്നിവിടങ്ങളിലെല്ലാം റോഡിൽ വെള്ളം കയറിയിട്ടുണ്ട്.
പമ്പയിൽ ജലനിരപ്പ് ഉയരുന്നത് ആറന്മുള വള്ളസദ്യയെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്.വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ആദ്യദിവസം ഏഴു പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലേക്ക് എത്തിയത്.തിരുവല്ല: വെള്ളത്തിൽ മുങ്ങിത്താഴ്ന്ന് അപ്പർ കുട്ടനാട്.
മേഖലയിലെ പെരിങ്ങര, നിരണം, കടപ്ര, കുറ്റൂർ എന്നീ പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്കം ഏറെ ദുരിതം വിതച്ചിരിക്കുന്നത്. പെരിങ്ങരയിലെ വേങ്ങൽ മുണ്ടപ്പള്ളി, പെരുംതുരുത്തി, മേപ്രാൽ, ചാത്തങ്കരി, കാരയ്ക്കൽ പ്രദേശങ്ങൾ പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ട് കഴിഞ്ഞു. 200ലധികം വീടുകളിൽ വെള്ളം കയറി. ആളുകൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്.
ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിന് അഞ്ചു മുതല്‍ എട്ടുവരെ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തുനിന്ന് മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണുമാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും കലക്ടർ നിരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.