അന്തിമ വോട്ടര്‍ പട്ടികയായി; പത്തനംതിട്ടയിൽ ആകെ വോട്ടര്‍മാര്‍ 14,29,700
text_fieldsപത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മണ്ഡലത്തിലെ അന്തിമ വോട്ടര്‍പട്ടികയില്‍ 14,29,700 വോട്ടര്‍മാര്‍. ജില്ലയിലെ ആകെ വോട്ടര്‍മാരായ 10,51,124 പേര്‍ക്കൊപ്പം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ 3,78,576 വോട്ടര്‍മാര്‍കൂടി ചേര്‍ന്നപ്പോള്‍ മണ്ഡലത്തിന്റെ വോട്ടര്‍മാരുടെ എണ്ണം 14,29,700 ആയി ഉയര്‍ന്നത്. കാഞ്ഞിരപ്പള്ളിയില്‍ ആകെ 1,87,898 വോട്ടര്‍മാരുണ്ട്. ഇതില്‍ 96,907 സ്ത്രീകളും 90,990 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡർ വോട്ടറുമാണുള്ളത്.
പൂഞ്ഞാറില്‍ ആകെ 1,90,678 വോട്ടര്‍മാരില്‍ 96,198 സ്ത്രീകളും 94,480 പുരുഷന്മാരുമാണുള്ളത്.ലോക്സഭ മണ്ഡലത്തില്‍ പുരുഷ വോട്ടര്‍മാരും സ്ത്രീ വോട്ടര്‍മാരും ഏറ്റവും കുറവുള്ളത് യഥാക്രമം കാഞ്ഞിരപ്പള്ളിയിലും (90,990) പൂഞ്ഞാറിലുമാണ് (96,198). മണ്ഡലത്തില്‍ 2,238 പ്രവാസി വോട്ടര്‍മാരില്‍ 437 സ്ത്രീകളും 1801 പുരുഷ വോട്ടര്‍മാരുമാണുള്ളത്.ജനുവരി 22ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയേക്കാള്‍ 20,929 വോട്ടര്‍മാരുടെ വര്‍ധനവാണുള്ളത്. ആകെ വോട്ടര്‍മാരില്‍ 7,46,384 സ്ത്രീകളും 6,83,307 പുരുഷന്മാരും ഒമ്പത് ട്രാൻസ്ജെൻഡർ വോട്ടര്‍മാരുമുണ്ട്. സ്ത്രീ വോട്ടര്‍മാരില്‍ 10,689 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 10,239 പേരുടെയും ഒരു വോട്ടറിന്റെയും വര്‍ധനവുണ്ട്.
ജില്ലയില്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍...
ജില്ലയിലെ മണ്ഡലങ്ങളില്‍ കൂടുതല്‍ സ്ത്രീവോട്ടര്‍മാര്‍. 5,53,279 സ്ത്രീ വോട്ടര്‍മാരും 4,97,837 പുരുഷ വോട്ടര്‍മാരും എട്ട് ട്രാൻസ്ജെൻഡർ വോട്ടര്മാരുമാരുമടക്കം ജില്ലയില്‍ ആകെ 10,51,124 വോട്ടര്‍മാര്‍.
സ്ത്രീ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും കൂടുതലുള്ളത് ആറന്മുളയിലാണ്. 1,12,100 പുരുഷന്മാരും 1,24,531 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡർ അടക്കം 2,36,632 വോട്ടര്‍മാരുമായി ആകെയുള്ള കണക്കിലും ആറന്മുള തന്നെ മുന്നില്‍.
ജില്ലയില്‍ പുരുഷവോട്ടര്‍മാരും സ്ത്രീ വോട്ടര്‍മാരും കുറവ് റാന്നിയിലാണ്. 92,110 പുരുഷവോട്ടര്‍മാരും 99,330 സ്ത്രീ വോട്ടര്‍മാരുമാരും രണ്ട് ട്രാൻസ്ജെൻഡർ വോട്ടര്‍മാരും ഉള്‍പ്പെടെ റാന്നിയില്‍ 1,91,442 വോട്ടര്‍മാരുമാണുള്ളത്.
തിരുവല്ലയില്‍ 1,00,906 പുരുഷന്മാരും 1,11,533 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡർ വോട്ടറുമടക്കം 2,12,440 വോട്ടര്‍മാരാണുള്ളത്. അടൂരില്‍ 98,176 പുരുഷന്മാരും 1,11,581 സ്ത്രീകളും മൂന്ന് ട്രാൻസ്ജെൻഡർ വോട്ടറുമാരുമടക്കം 2,09,760 വോട്ടര്‍മാരുണ്ട്.
കോന്നിയില്‍ 94,545 പുരുഷന്മാരും 1,06,304 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡർ വോട്ടറുമടക്കം 2,00,850 വോട്ടര്‍മാരുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.