ചിത്രങ്ങള്‍ വരച്ചുകിട്ടിയ 15,000 രൂപ സഹായവുമായി പത്താംക്ലാസുകാരൻ
text_fieldsപത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി പത്താംക്ലാസുകാരന്. സ്വന്തമായി വരച്ച ചിത്രങ്ങള്‍ വിറ്റുകിട്ടിയ തുകയായ 15,105 രൂപയുടെ ചെക്ക് മണിയാര്‍ സ്വദേശിയായ അമല്‍ കൃഷ്ണ കലക്ടര്‍ പി.ബി. നൂഹിന് കൈമാറി.
ആളുകളുടെ ചിത്രങ്ങളും ഈ മിടുക്കന് വരച്ചുനല്‍കും. ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സഹായങ്ങള്‍ എത്തിയത്.
മുപ്പതുപേരുടെ ചിത്രങ്ങള്‍ വരച്ചപ്പോള്‍ കിട്ടിയ തുകയാണ് കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയതിനൊപ്പം താൻ വരച്ച ജില്ല കലക്ടർ പി.ബി. നൂഹിെൻറ ചിത്രവും കലക്ടർക്ക് സമ്മാനിച്ചു.
പത്തനംതിട്ട അമൃത വിദ്യാലയം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍നിന്ന് പത്താംക്ലാസ് പാസ്സായി തുടർപഠനത്തിന് തയാറെടുക്കുകയാണ് അമല്‍ കൃഷ്ണ. പിതാവ് പി.വി. ബിജു, മാതാവ് അര്‍ച്ചന ബിജു, സഹോദരന് അഭയ് കൃഷ്ണ, സി.പി.എം വടശേരിക്കര ലോക്കല്‍ സെക്രട്ടറി ബെഞ്ചമിന്‍ ജോസ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.