1500ാമത് തവണയും കരച്ചിൽ ഉയർന്നു; ഡോ. വഹീദ റഹ്മാെൻറ കൈപുണ്യത്താൽ
text_fieldsഎല്ലാവരിലും സന്തോഷം നിറക്കുന്ന കരച്ചിൽ. അതൊന്നു കേൾക്കാൻ ആറ്റുനോറ്റുകാത്തിരിക്കുന്ന ദമ്പതിമാർ. തെൻറ ൈകപുണ്യത്തിൽ 1500ാമത് തവണയും പ്രസവമുറിയിൽനിന്ന് ആ കരച്ചിൽ ഉയർന്നത് കേട്ടറിഞ്ഞതിെൻറ അഭിമാനത്തിലാണ് ഡോ. വഹീദ റഹ്മാൻ.
ഒപ്പം വന്ധ്യത ചികിത്സയിൽ ആയുർവേദത്തിെൻറ മഹത്ത്വവും വെളിപ്പെടുന്നു. ഡോ. വഹീദ റഹ്മാെൻറ ചികിത്സയിലൂടെ 1500ാമത്തെ കുഞ്ഞ് ജനിച്ചത് എറണാകുളത്തുള്ള ഒരു ഡോക്ടർക്കാണ്.
കഴിഞ്ഞ ദിവസം രാവിലെ വരെ ഡോ. വഹീദയുടെ ആയുർവേദ ചികിത്സയിലൂടെ 1497കുഞ്ഞുങ്ങൾ ജനിെച്ചന്ന് സൂചിപ്പിക്കുന്ന 1.4.9.7 എന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടിയിരുന്നു.
ഇതിനു ശേഷമാണ് പത്തനംതിട്ടയിലെ ഇരട്ടകളുടെയും എറണാകുളത്തെ പെൺകുഞ്ഞിെൻറയും ജനനവാർത്തകൾ വരുന്നത്. വന്ധ്യത ചികിത്സയിൽ നിരവധി കുടുംബങ്ങളുടെ പ്രതീക്ഷയാണ് അഴൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ സീനിയർ െമഡിക്കൽ ഓഫിസറായ വഹീദ.
അലോപ്പതിയും മറ്റ് ചികിത്സകളും നോക്കി പരാജയപ്പെട്ടവരാണ് വഹീദയെ സമീപിക്കുന്നതിൽ അധികവും. കേരളത്തികത്തും പുറത്തും നിന്നുമായി ധാരാളം പേർ ചികിത്സതേടി എത്താറുണ്ട്.
സർക്കാറിെൻറ മികച്ച ഗവ. ആയുർവേദ ഡോക്ടർക്കുള്ള 2017ലെ ചരക അവാർഡും 2015ൽ മികച്ച ആയുർവേദ യുവ ഡോക്ടർക്കുള്ള ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പുരസ്കാരമായ ഭിഷക് പ്രതിഭയും ലഭിച്ചിട്ടുണ്ട്. 2003ലാണ് ചികിത്സരംഗത്തേക്ക് കടന്ന് വരുന്നത്. ൈഗനക്കോളജിയിൽ ആയുർവേദ എം.ഡിയാണ്.
തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ് ഉദ്യോഗസ്ഥനായ പത്തനംതിട്ട കുലശേഖരപതി എസ്. റഹീം മൻസിലിൽ കെ.ആർ. അനസാണ് ഭർത്താവ്. മകൾ: ഫാത്തീമ നൗറ പ്ലസ് വൺ വിദ്യാർഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.