പമ്പ: 2018 പ്രളയത്തിന്‍റെ ഓർമയിൽ നാട്ടുകാർ
text_fieldsപത്തനംതിട്ട: 2018ൽ കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ ഏറ്റവും രൗദ്രമായ നദികളിൽ ഒന്നായിരുന്നു പമ്പ. പമ്പ കടന്നുപോകുന്ന വഴികളിലെല്ലാം വലിയ നാശമാണ് അന്ന് വിതച്ചത്. അപ്രതീക്ഷിതമായി ഡാം തുറന്നുവിട്ടതോടെ രാത്രിയിൽ വീടുകളിൽ ഉറങ്ങിക്കിടന്നവർ എല്ലാം വെള്ളത്തിലായത് നിമിഷനേരംകൊണ്ടായിരുന്നു. കാര്യമായ മുൻ കരുതൽ പ്രവർത്തനങ്ങൾ ഒരിടത്തും നടന്നിരുന്നില്ല. ചിലയിടങ്ങളിൽ മുന്നറിയിപ്പ് നൽകിയത് ജനങ്ങൾ കാര്യമാക്കിയതും ഇല്ല. വീടുകളിൽ ഉണ്ടായിരുന്ന സർവതും വെള്ളംകയറി നശിച്ചു.
രണ്ടുനില കെട്ടിടങ്ങളുടെ ഉയരത്തിൽപോലും വെള്ളം നിറഞ്ഞു. െവെദ്യുതിയും വാർത്തവിനിമയ സംവിധാനങ്ങളുേ നിശ്ചലമായതോടെ ആർക്കും ആെരയും ബന്ധപ്പെടാൻ ആവാത്ത അവസ്ഥയായിരുന്നു. എങ്ങും ജീവൻ രക്ഷിക്കാനായുള്ള മുറവിളി മാത്രം. പലരും ഭക്ഷണം പോലും ഇല്ലാതെ വീടിനകത്ത് കഴിച്ചുകൂട്ടി. ജീവൻ രക്ഷിക്കാനായുള്ള ശ്രമത്തിനിടെ ഉടുതുണിപോലും എടുക്കാൻ കഴിയാതെ ആളുകൾ വീടുകളിൽനിന്ന് രക്ഷപ്പെട്ടു. കാര്യങ്ങൾ െകെവിട്ടതോടെ ഒടുവിൽ രക്ഷാപ്രവർത്തനത്തിന് കൊല്ലത്തുനിന്നും മത്സ്യത്തൊഴിലാളികൾക്ക് എത്തേണ്ടിവന്നു.
ബോട്ടുകളിലും ചെറുവള്ളങ്ങളിലുമായി അവർ ഓരോരുത്തരെയായി രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തകരുടെ ശ്രമഫലമായാണ് പലരും അന്ന് രക്ഷപ്പെട്ടത്. വെള്ളം ഇറങ്ങി വീടുകളിലേക്ക് തിരിച്ചെത്തുേമ്പാൾ ഉപയോഗിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. നൂറുകണക്കിന് കുട്ടികളുടെ പാഠപുസ്തകങ്ങൾ പോലും നശിച്ചു. പറമ്പിലും വീടുകളിലും അടിഞ്ഞ ചളികൾ നീക്കംചെയ്യാൻ ആഴ്ചകെളടുത്തു. വീടുകളിൽ ഉപയോഗിക്കാൻ യാതൊന്നും അവശേഷിച്ചില്ല. അക്കൊല്ലത്തെ ഓണം ആഘോഷിക്കാൻ വാങ്ങിക്കൂട്ടിയിരുന്ന സാധന സാമഗ്രികൾ പോലും വെള്ളം കൊണ്ടുപോയിരുന്നു.
പാവെപ്പട്ടവനും പണക്കാരനും ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിൽ ഒന്നിച്ചുകഴിഞ്ഞു. നിരവധി വളർത്തുമൃഗങ്ങളാണ് ചത്തത്. മഴക്കാലം തുടങ്ങുേമ്പാൾ തന്നെ ആളുകളിൽ മഹാപ്രളയത്തിെൻറ നടുക്കുന്ന ഓർമകൾ തെളിഞ്ഞുവരും. കണമല, ഉന്നത്താനി, തോണിക്കടവ്, അത്തിക്കയം, റാന്നി-പെരുനാട്, വടശ്ശേരിക്കര, റാന്നി, പുല്ലൂപ്രം, വരവൂർ, പേരൂർച്ചാൽ, കീക്കൊഴൂർ, അയിരൂർ, ചെറുകോൽപ്പുഴ, മേലുകര, കോഴഞ്ചേരി, മാരാമൺ, ആറന്മുള, മല്ലപ്പുഴശ്ശേരി, ചെങ്ങന്നൂർ, വീയപുരം, കരുവാറ്റ, എന്നിവിടങ്ങളിലൂടെ ഒഴുകി തോട്ടപ്പള്ളിയിൽ എത്തി വേമ്പനാട്ട് കായലിൽ പതിക്കുകയാണ് പമ്പ. ഈ ഭാഗങ്ങളിൽ എല്ലാം പമ്പ വലിയ നാശംവിതച്ചു. ശബരിമല പമ്പ ത്രിവേണിയിലും ഒട്ടേറെ നാശമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.