Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമഹാമനസ്കൻ ഭൂമി നൽകി;...

മഹാമനസ്കൻ ഭൂമി നൽകി; സ്നേഹവീടുകൾ പണിതുയർത്തി മാർത്തോമ്മാ സഭ

text_fields
bookmark_border
ezhumattoor panchayath house project
cancel
camera_alt

എഴുമറ്റൂർ ഇരുമ്പുകുഴിയിൽ നിർമ്മിച്ച സ്​നേഹവീടുകൾ​

പത്തനംതിട്ട: മാർത്തോമ്മാ സഭയുടെ കീഴിലെ അയിരൂർ ജെ.എം. ആൻഡ് എം.എം മെമ്മോറിയൽ സെന്‍റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്മെന്‍റ്​ നേതൃത്വത്തിൽ നിർമ്മിച്ച 21 സ്​നേഹവീടുകളുടെ സമർപ്പണവും താക്കോൽദാനവും 10ന്​ വൈകിട്ട്​ മൂന്നിന്​ നടക്കുമെന്ന്​ ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ​ഭൂരഹിതർക്ക്​ വീട് വെച്ചു നൽകുന്നതിന് എഴുമറ്റൂർ പഞ്ചായത്തിലെ ഇരുമ്പുകുഴിയിൽ 1.73 ഏക്കർ ഭൂമി ഒരു സ്വകാര്യ വ്യക്​തി സൗജന്യമായി നൽകിയിരുന്നു. അർഹരായ 21 കുടുംബങ്ങളെ കണ്ടെത്തി 5 സെന്റ് വീതം നൽകിയാണ്​ വീടുകൾ പണിതത്​.

സംസ്ഥാന ഹൗസിങ് ബോർഡിന്റെ ഗൃഹശ്രീ പദ്ധതി, മാർത്തോമ്മാ സഭയുടെ അഭയം എന്നീ പദ്ധതികൾ പ്രകാരം സ്നേഹവീടിന്‍റെ പ്രവർത്തനം 10 മാസം മുമ്പാണ്​ ആംഭിച്ചത്​. 563 ച. അടി വിസ്തൃതിയുള്ള 21 കോൺക്രീറ്റ് വീടുകളാണ്​ നിർമ്മിച്ചത്​. ഒരു വീടിന്​ 7 ലക്ഷത്തോളം രൂപ ചെലവായി​. കൂടാതെ കമ്മ്യൂണിറ്റി സെന്ററും പൂർത്തീകരിച്ചു. സ്നേഹവീട് നഗറിലേക്കുള്ള റോഡിന് ആന്റോ ആന്റണി എം.പി 15 ലക്ഷം രൂപ അനുവദിച്ച്​ കോൺക്രീറ്റ് ചെയ്തു​. കുടിവെള്ളത്തിനു വേണ്ടി 1 സെന്റ് സ്ഥലം വിട്ട് നൽകിയതിനെ തുടർന്ന്​ 7 ലക്ഷം രൂപ ജലസംഭരണി നിർമ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു. കൂടാതെ ഒരു അംഗൻവാടിക്കു വേണ്ടി 5 സെന്റ് സ്ഥലം സെന്റർ പഞ്ചായത്തിന് നൽകി. വീടുകൾക്ക് ആവശ്യമായ ഫർണീച്ചർ ലഭ്യമാക്കിയിട്ടുണ്ട്.

വീടുകളുടെ താക്കോൽ ദാനം ഇരുമ്പുകുഴിയിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തായും തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പായും ചേർന്ന് നിർവഹിക്കും. തുടർന്ന്​ നടക്കുന്ന പൊതുസമ്മേളനത്തിൽ താക്കോൽ ദാനം മന്ത്രി വീണ ജോർജ് നിർവഹിക്കും.

വാർത്താ സമ്മേളനത്തിൽ അയിരൂർ ജെ.എം. ആൻഡ്​ എം.എം മെമ്മോറിയൽ സെന്‍റർ ഫോർ ഹോളിസ്റ്റിക് ഡെവലപമെന്‍റ് ഡയറക്ടർ ഫാ. വി.എസ്. സ്കറിയ, പബ്ലിസിറ്റി കൺവീനർ സാംകുട്ടി അയ്യക്കാവിൽ, ട്രഷറർ പി.പി അച്ചൻകുഞ്ഞ് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ezhumattoor
News Summary - 21 houses completed in ezhumattoor panchayath
Next Story